Jaishankar

ഇന്ത്യാ-ചൈന ബന്ധത്തിൽ നല്ല പുരോഗതിയെന്ന് ജയശങ്കർ
ഇന്ത്യ-ചൈന ബന്ധത്തിൽ നല്ല പുരോഗതിയുണ്ടെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് അദ്ദേഹത്തിന്റെ പ്രതികരണം. അതിർത്തിയിലെ സംഘർഷം ലഘൂകരിക്കാൻ ശ്രമം തുടരാനും ഇരു രാജ്യങ്ങളും തമ്മിൽ തീരുമാനമായിട്ടുണ്ട്.

കശ്മീരിലെ ടൂറിസം തകർക്കാൻ ലക്ഷ്യമിട്ടുള്ളതാണ് പഹൽഗാം ഭീകരാക്രമണമെന്ന് ജയശങ്കർ
വിദേശകാര്യമന്ത്രി എസ്. ജയശങ്കർ പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ചു. കശ്മീരിലെ ടൂറിസം തകർക്കാനും മതമൈത്രി ഇല്ലാതാക്കാനുമുള്ള ഭീകരവാദികളുടെ ശ്രമങ്ങളെ അദ്ദേഹം വിമർശിച്ചു. ഓപ്പറേഷൻ സിന്ദൂറിൻ്റെ ഭാഗമായി പാകിസ്താനിലെ ഭീകര കേന്ദ്രങ്ങളിൽ ഇന്ത്യ നടത്തിയ ആക്രമണത്തെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.

എസ് ജയശങ്കറിനെതിരായ ആക്രമണം: ബ്രിട്ടന്റെ അപലപനം
ലണ്ടനില് വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനു നേരെയുണ്ടായ ആക്രമണ ശ്രമത്തെ ബ്രിട്ടണ് അപലപിച്ചു. ഖലിസ്ഥാന് അനുകൂലികളാണ് ആക്രമണത്തിന് പിന്നില്. ഇന്ത്യന് ദേശീയ പതാകയെ അവഹേളിച്ച സംഭവത്തില് ബ്രിട്ടണ് നയതന്ത്ര ഉത്തരവാദിത്തങ്ങള് നിറവേറ്റുമെന്ന് ഇന്ത്യ പ്രതീക്ഷിക്കുന്നു.

എസ് ജയശങ്കറിന് നേരെ ആക്രമണ ശ്രമം; യുകെക്കെതിരെ ഇന്ത്യ
ലണ്ടനിലെ ഛാത്തം ഹൗസിലെ പരിപാടിക്കിടെയാണ് വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് നേരെ ആക്രമണ ശ്രമമുണ്ടായത്. ഖലിസ്ഥാൻ അനുകൂലികളാണ് ആക്രമണത്തിന് പിന്നിലെന്ന് സൂചന. സംഭവത്തിൽ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.