Jacqueline Fernandez

കള്ളപ്പണം വെളുപ്പിക്കൽ കേസ്: ജാക്വിലിൻ ഫെർണാണ്ടസിന് സുപ്രീം കോടതിയിൽ തിരിച്ചടി
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസിനെതിരെ ഇഡി ചുമത്തിയ കേസ് റദ്ദാക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. സുകേഷ് ചന്ദ്രശേഖറിൽ നിന്ന് ജാക്വിലിൻ സമ്മാനങ്ങൾ സ്വീകരിച്ചുവെന്നും ഇത് കള്ളപ്പണം ഉപയോഗിച്ച് വാങ്ങിയതാണെന്നും ആരോപണമുണ്ട്. കേസിൽ നേരത്തെ ഡൽഹി ഹൈക്കോടതിയും നടിയുടെ ഹർജി നിരസിച്ചിരുന്നു.

200 കോടിയുടെ തട്ടിപ്പ് കേസ്: ജാക്വിലിൻ ഫെർണാണ്ടസിന് തിരിച്ചടി; ഹർജി തള്ളി സുപ്രീം കോടതി
200 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബോളിവുഡ് നടി ജാക്വലിൻ ഫെർണാണ്ടസിനെതിരായ ഹർജി സുപ്രീം കോടതി തള്ളി. സുകേഷ് ചന്ദ്രശേഖരൻ പ്രതിയായ കേസിൽ തനിക്കെതിരായ നടപടികൾ റദ്ദാക്കണമെന്ന് ജാക്വിലിൻ ആവശ്യപ്പെട്ടിരുന്നു. ഡൽഹി ഹൈക്കോടതിയുടെ മുൻ ഉത്തരവ് ശരിവെച്ച സുപ്രീംകോടതിയുടെ നടപടിയോടെ ജാക്വിലിൻ നിയമനടപടികൾ നേരിടേണ്ടി വരും.

200 കോടിയുടെ തട്ടിപ്പ് കേസ്: ജാക്വിലിൻ ഫെർണാണ്ടസ് സുപ്രീം കോടതിയിൽ അപ്പീൽ നൽകി
സുകേഷ് ചന്ദ്രശേഖർ പ്രതിയായ 200 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ നടി ജാക്വിലിൻ ഫെർണാണ്ടസ് സുപ്രീം കോടതിയിൽ അപ്പീൽ നൽകി. തനിക്കെതിരായ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് നടിയുടെ അപ്പീൽ. കേസ് റദ്ദാക്കാനാകില്ലെന്ന ഡൽഹി ഹൈക്കോടതി ഉത്തരവിനെതിരെയാണ് ജാക്വിലിൻ സുപ്രിം കോടതിയെ സമീപിച്ചത്.

ജാക്വിലിൻ ഫെർണാണ്ടസിന്റെ മാതാവ് കിം ഫെർണാണ്ടസ് അന്തരിച്ചു
മുംബൈയിൽ വെച്ച് നടി ജാക്വിലിൻ ഫെർണാണ്ടസിന്റെ മാതാവ് കിം ഫെർണാണ്ടസ് അന്തരിച്ചു. പക്ഷാഘാതത്തെ തുടർന്നായിരുന്നു മരണം. 2022-ൽ ബഹ്റൈനിൽ സമാനമായ ആരോഗ്യപ്രശ്നം നേരിട്ടിരുന്ന കിമ്മിനെ മുംബൈയിലെ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.