Jacobite Syrian Church

യാക്കോബായ സഭയുടെ പുതിയ കാതോലിക്കയായി ബസേലിയോസ് ജോസഫ് ബാവ സ്ഥാനമേറ്റു
പുത്തന്കുരിശ് കത്തീഡ്രലില് വെച്ച് നടന്ന ചടങ്ങില് യാക്കോബായ സുറിയാനി ഓര്ത്തഡോക്സ് സഭയുടെ പുതിയ കാതോലിക്കയായി ശ്രേഷ്ഠ ബസേലിയോസ് ജോസഫ് ബാവ സ്ഥാനമേറ്റു. വലിയ മെത്രാപ്പോലീത്ത എബ്രഹാം മോര് സേവേറിയോസ് ചടങ്ങുകള്ക്ക് മുഖ്യ കാര്മികത്വം വഹിച്ചു. പാത്രിയര്ക്കീസ് ബാവായുടെ പ്രതിനിധികളും സഭയിലെ മെത്രാപ്പൊലീത്തമാരും ചടങ്ങില് പങ്കെടുത്തു.

യാക്കോബായ സുറിയാനി സഭ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ സംസ്കാരം പൂർത്തിയായി
യാക്കോബായ സുറിയാനി സഭ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ ഭൗതിക ശരീരം പുത്തൻകുരിശിലെ മാർ അത്തനെഷ്യസ് കത്തീഡ്രലിൽ കബറടക്കി. 25 വർഷം സഭയെ നയിച്ച അദ്ദേഹത്തിന് സർക്കാരിന്റെ ഗാർഡ് ഓഫ് ഓണർ നൽകി ആദരമർപ്പിച്ചു. ഗവർണർ, മുഖ്യമന്ത്രി തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു.

യാക്കോബായ സഭ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന് ബാവയുടെ സംസ്കാര ശുശ്രൂഷകള് ഇന്ന് ആരംഭിക്കും
യാക്കോബായ സുറിയാനി സഭയുടെ അന്തരിച്ച ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന് ബാവയുടെ സംസ്കാര ശുശ്രൂഷകള് ഇന്ന് ആരംഭിക്കും. കോതമംഗലം മാര് തോമ ചെറിയ പള്ളിയില് പ്രാരംഭ കര്മ്മങ്ങള് നടക്കും. നാളെ വൈകിട്ട് മൂന്ന് മണിയോടെ സംസ്കാര ശുശ്രൂഷയുടെ സമാപന ക്രമങ്ങള് ആരംഭിക്കും.