J P Nadda

സുപ്രീംകോടതി വിമർശനം: ബിജെപി എംപിമാരുടെ നിലപാട് തള്ളി ജെ പി നദ്ദ
സുപ്രീം കോടതിയെ വിമർശിച്ച ബിജെപി എംപിമാരുടെ പ്രസ്താവനയിൽ നിന്ന് പാർട്ടി വിട്ടുനിൽക്കുന്നു. എംപിമാരുടെ പ്രസ്താവനകൾ വ്യക്തിപരമാണെന്നും പാർട്ടിയുടേതല്ലെന്നും ജെ പി നദ്ദ വ്യക്തമാക്കി. ബിജെപി ജുഡീഷ്യറിയെ ബഹുമാനിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വഖഫ് ബില്ലിൽ പ്രതിപക്ഷ വിമർശനത്തിന് നദ്ദയുടെ മറുപടി
വഖഫ് ബില്ലുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിച്ച വിമർശനങ്ങൾക്ക് കേന്ദ്ര ആരോഗ്യ മന്ത്രി ജെ പി നദ്ദ മറുപടി നൽകി. പ്രതിപക്ഷം തെറ്റായ പ്രചാരണങ്ങളാണ് നടത്തുന്നതെന്നും എല്ലാ ജനാധിപത്യ മര്യാദകളും പാലിച്ചാണ് ബിൽ കൊണ്ടുവന്നതെന്നും നദ്ദ പറഞ്ഞു. ജോൺ ബ്രിട്ടാസ് ബില്ലിനെക്കുറിച്ച് പറയാനുള്ള കാര്യങ്ങൾ ഇംഗ്ലീഷിൽ പറഞ്ഞെന്നും അനാവശ്യമായ കാര്യങ്ങൾ മലയാളത്തിൽ പറഞ്ഞുവെന്നും നദ്ദ പറഞ്ഞു.

കേരളത്തിന് എയിംസ് ഇല്ല; കേന്ദ്രം പരിഗണിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി
കേരളത്തിന് എയിംസ് അനുവദിക്കുന്നതിനെക്കുറിച്ച് രാജ്യസഭയിൽ ചോദ്യം ഉയർന്നു. നിലവിൽ കേരളത്തെ പരിഗണിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദ മറുപടി നൽകി. ആരോഗ്യ മേഖലയിൽ മുന്നിൽ നിൽക്കുന്ന കേരളത്തിന് എയിംസ് നൽകാത്തത് വിവേചനമാണെന്ന് എംപി ജോൺ ബ്രിട്ടാസ് ചൂണ്ടിക്കാട്ടി.

കേരളത്തിന് എയിംസ് അനുവദിക്കണമെന്ന ആവശ്യവുമായി വീണാ ജോർജ് കേന്ദ്രമന്ത്രിയെ കാണും
കേരളത്തിന് എയിംസ് അനുവദിക്കണമെന്ന ആവശ്യവുമായി സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോർജ് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ധയെ കാണും. കോഴിക്കോട് എയിംസ് അനുവദിക്കണമെന്നതാണ് കേരളത്തിന്റെ പ്രധാന ആവശ്യം. മുടങ്ങിക്കിടക്കുന്ന എൻഎച്ച്എം ഫണ്ട് അനുവദിക്കണമെന്നും മന്ത്രി ആവശ്യപ്പെടും.