ITI Recruitment

ആറ്റിങ്ങൽ ഗവ. ഐ.ടി.ഐയിൽ ജൂനിയർ ഇൻസ്ട്രക്ടർ നിയമനം: ഒക്ടോബർ 23-ന് അഭിമുഖം
നിവ ലേഖകൻ
തിരുവനന്തപുരം ആറ്റിങ്ങൽ ഗവൺമെൻ്റ് ഐ.ടി.ഐയിൽ റെഫ്രിജറേറ്റർ & എ.സി. ടെക്നീഷ്യൻ ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിലേക്ക് എസ്.സി. വിഭാഗത്തിനായി ഒക്ടോബർ 23-ന് അഭിമുഖം നടത്തുന്നു. ബന്ധപ്പെട്ട വിഷയങ്ങളിൽ എഞ്ചിനീയറിംഗ് ഡിഗ്രിയോ ഡിപ്ലോമയോ അല്ലെങ്കിൽ എൻ.ടി.സിയും ഒരു വർഷത്തെ പ്രവർത്തിപരിചയവും അല്ലെങ്കിൽ എൻ.എ.സിയും മൂന്നു വർഷത്തെ പ്രവൃത്തിപരിചയവുമുള്ള എസ്.സി. വിഭാഗത്തിലുള്ളവർക്ക് പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്കായി 0470 2622391 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

ചാല ഗവ. ഐ.ടി.ഐയിൽ ജൂനിയർ ഇൻസ്ട്രക്ടർ നിയമനം
നിവ ലേഖകൻ
തിരുവനന്തപുരം ചാല ഗവ. ഐ.ടി.ഐയിലെ മൾട്ടിമീഡിയ ആനിമേഷൻ ആന്റ് സ്പെഷ്യൽ എഫക്ട്സ് ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. പി.എസ്.സി റൊട്ടേഷൻ ചാർട്ട് അനുസരിച്ചായിരിക്കും നിയമനം. സെപ്റ്റംബർ 29ന് രാവിലെ 10 മണിക്കാണ് ഇന്റർവ്യൂ.