IT Courses

സി-ഡിറ്റ് തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷിക്കാം; അവസാന തീയതി നവംബർ 1
സി-ഡിറ്റിന്റെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ, അഡ്വാൻസ്ഡ് ഡിപ്ലോമ, ഡിപ്ലോമ, സർട്ടിഫിക്കറ്റ് തൊഴിൽ അധിഷ്ഠിത ഐടി കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ നവംബർ 1നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്. എസ്സി/എസ്ടി, റേഷൻ കാർഡ് മുൻഗണനാ വിഭാഗങ്ങൾക്ക് 25 ശതമാനം ഫീസിളവ് ലഭിക്കും.

ഐ.ടി. ജോലികൾ ലക്ഷ്യമിട്ട് ഐ.സി.ടി. അക്കാദമിയുടെ പുതിയ കോഴ്സുകൾ
ഐ.ടി. രംഗത്ത് ജോലി നേടാൻ സഹായിക്കുന്ന പുതിയ കോഴ്സുകൾ ഐ.സി.ടി. അക്കാദമി ഓഫ് കേരള ആരംഭിക്കുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിങ്, സൈബർ സെക്യൂരിറ്റി എന്നീ മേഖലകളിലാണ് പരിശീലനം. ലോസ് ആഞ്ചലസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് ടെക്നോളജിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

കെൽട്രോൺ തൊഴിൽ സാധ്യതയുള്ള കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
കെൽട്രോൺ വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി.ടെക്ക്, എം.സി.എ, ബി.സി.എ തുടങ്ങിയ കോഴ്സുകൾ പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. കോഴ്സുകളുടെ കാലാവധി 2 മുതൽ 6 മാസം വരെയാണ്.