ഒടിടി പ്ലാറ്റ്\u200cഫോമുകളും സാമൂഹിക മാധ്യമങ്ങളും 2021 ലെ ഐടി നിയമത്തിലെ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണമെന്ന് കേന്ദ്ര സർക്കാർ മുന്നറിയിപ്പ് നൽകി. നിയമലംഘനത്തിന് കർശന നടപടിയുണ്ടാകുമെന്നും സർക്കാർ വ്യക്തമാക്കി. രൺവീർ അലഹബാദിയയുടെ വിവാദ പരാമർശത്തിന് പിന്നാലെയാണ് ഈ നടപടി.