Israel

ഇസ്രായേലിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; സംഭവം മെവാസെരെത്ത് സീയോണിൽ
സുൽത്താൻ ബത്തേരി കോളിയാടി സ്വദേശിയായ ജിനേഷ് പി. സുകുമാരനെ ഇസ്രായേലിലെ മെവാസെരെത്ത് സീയോണിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഇയാൾ 80 വയസ്സുള്ള ഒരു സ്ത്രീയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയെന്നാണ് പ്രാഥമിക വിവരം. കെയർ ഗീവറായി ജോലി ചെയ്യുകയായിരുന്നു ജിനേഷ്.

ഗസ്സയിൽ വെടിനിർത്തലിന് ഇസ്രായേൽ വ്യവസ്ഥകൾ അംഗീകരിച്ചെന്ന് ട്രംപ്
ഗസ്സയിൽ 60 ദിവസത്തെ വെടിനിർത്തലിന് ഇസ്രായേൽ വ്യവസ്ഥകൾ അംഗീകരിച്ചെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. യുദ്ധം അവസാനിപ്പിക്കുന്നതിനായി വെടിനിർത്തൽ സമയത്ത് എല്ലാ കക്ഷികളുമായി ചേർന്ന് പ്രവർത്തിക്കുമെന്നും ട്രംപ് വ്യക്തമാക്കി. ഖത്തറും ഈജിപ്തും അന്തിമനിർദ്ദേശം സമർപ്പിക്കും.

ഇസ്രായേലിനെ ലക്ഷ്യമാക്കി യെമൻ മിസൈൽ ആക്രമണം; ജാഗ്രതാ നിർദ്ദേശം
യെമനിൽ നിന്ന് ഇസ്രായേലിലേക്ക് മിസൈൽ ആക്രമണം. ഇസ്രായേൽ പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം നൽകി. മിസൈലുകൾ തടുത്തെന്നും ഇസ്രായേൽ സൈന്യം അറിയിച്ചു.

ഇസ്രായേൽ യുദ്ധം: ഇന്ത്യയുടെ പിന്തുണയ്ക്ക് നന്ദി അറിയിച്ച് ഇറാൻ
ഇസ്രായേലുമായുള്ള യുദ്ധം അവസാനിച്ചതിന് ശേഷം ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാൻ. യുദ്ധത്തിൽ ഇന്ത്യ നൽകിയ പിന്തുണയ്ക്ക് നന്ദിയുണ്ടെന്ന് ഇറാൻ അറിയിച്ചു. ഡൽഹിയിലെ ഇറാനിയൻ എംബസി സോഷ്യൽ മീഡിയയിലൂടെയാണ് നന്ദി അറിയിച്ചത്.

ഇറാനെതിരായ വിജയം തലമുറകളോളം നിലനിൽക്കും: നെതന്യാഹു
വെടിനിർത്തൽ കരാർ നിലവിൽ വന്നതോടെ പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിച്ചു. ഇറാന്റെ ആണവ പദ്ധതികൾ തകർത്തതിൽ അമേരിക്കയ്ക്ക് നന്ദി അറിയിച്ച് നെതന്യാഹു. ട്രംപിന്റെ പിന്തുണയെയും അദ്ദേഹം പ്രശംസിച്ചു.

അമേരിക്കൻ സാമ്രാജ്യത്തിന് നീതിയില്ല; ഇസ്രായേൽ എന്തും ചെയ്യാൻ മടിക്കാത്ത രാജ്യം: മുഖ്യമന്ത്രി
അമേരിക്കൻ സാമ്രാജ്യത്തിന് ലോകത്ത് നീതിയും ധർമ്മവുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇസ്രായേൽ എന്തും ചെയ്യാൻ തയ്യാറുള്ള രാജ്യമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അമേരിക്കയുടെ ധിക്കാരത്തെ തടയിടാൻ ലോകരാഷ്ട്രങ്ങൾ ഒന്നിച്ചുനിൽക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ട്രംപിന്റെ ഉറപ്പിന് പിന്നാലെ ഇറാനിൽ വീണ്ടും ഇസ്രായേൽ ആക്രമണം
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉറപ്പിന് പിന്നാലെ ഇറാനിൽ ഇസ്രായേൽ വീണ്ടും ആക്രമണം നടത്തിയതായി റിപ്പോർട്ട്. സൈനിക കേന്ദ്രങ്ങളിലാണ് ആക്രമണം നടന്നതെന്നാണ് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ഇസ്രായേൽ ആക്രമണം നടത്തിയെന്ന വാർത്തകൾ പുറത്തുവരുന്നത് സ്ഥിതിഗതികൾ സങ്കീർണ്ണമാക്കുന്നു.

ട്രംപിന് വഴങ്ങി ഇസ്രായേൽ; യുദ്ധവിമാനങ്ങൾ മടങ്ങുന്നു
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇടപെടലിനെ തുടർന്ന് ഇസ്രായേൽ ഇറാനുമായുള്ള സൈനിക നടപടികൾക്ക് താൽക്കാലികമായി വിരാമമിട്ടു. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ട്രംപ് ടെലിഫോണിൽ സംസാരിച്ചു. ഇറാനിലേക്കുപോയ ഇസ്രായേൽ യുദ്ധവിമാനങ്ങൾ മടങ്ങുകയാണെന്ന് ട്രംപ് അറിയിച്ചു.

ഇസ്രായേൽ ബോംബ് വർഷിക്കരുത്; വിമർശനവുമായി ട്രംപ്
ഇസ്രായേലിനും ഇറാനുമെതിരെ വിമർശനവുമായി ഡൊണാൾഡ് ട്രംപ് രംഗത്ത്. ഇരു രാജ്യങ്ങളും വെടിനിർത്തൽ ധാരണ ലംഘിച്ചുവെന്ന് ട്രംപ് കുറ്റപ്പെടുത്തി. ആണവ പദ്ധതികൾ വീണ്ടും തുടങ്ങാൻ ഇറാന് സാധിക്കില്ലെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.

ഇറാൻ – ഇസ്രായേൽ സംഘർഷം വീണ്ടും?: തിരിച്ചടിക്കുമെന്ന് ഇസ്രായേൽ, വെടിനിർത്തൽ ലംഘിച്ചിട്ടില്ലെന്ന് ഇറാൻ
ഇറാൻ വെടിനിർത്തൽ ലംഘിച്ചെന്ന് ഇസ്രായേൽ ആരോപിച്ചതോടെ സംഘർഷ സാധ്യത വർധിക്കുന്നു. ടെഹ്റാനിലെ ഭരണസിരാകേന്ദ്രം ലക്ഷ്യമിട്ട് തിരിച്ചടിക്കാൻ ഇസ്രായേൽ പ്രതിരോധമന്ത്രി നിർദേശം നൽകി. അതേസമയം, ഖത്തറിന്റെ സഹായത്തോടെയാണ് അമേരിക്ക ഇറാനുമായി ധാരണയിലെത്തിയതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

ഇറാൻ-ഇസ്രായേൽ വെടിനിർത്തലിന് ധാരണ; യുഎസ് പ്രസിഡന്റ് ട്രംപിന്റെ പ്രഖ്യാപനം
കനത്ത നാശനഷ്ട്ടം വിതച്ച 12 ദിവസത്തെ ആക്രമണത്തിന് ശേഷം ഇറാനും ഇസ്രായേലും വെടിനിർത്തലിന് സമ്മതിച്ചു. ഇന്ത്യൻ സമയം രാവിലെ 9:30 ഓടെ വെടിനിർത്തൽ നിലവിൽ വന്നതായി ഇറാൻ പ്രസ് ടിവി റിപ്പോർട്ട് ചെയ്തു. ഇതുമായി ബന്ധപ്പെട്ടുള്ള നിർണായക പ്രഖ്യാപനം നടത്തിയത് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആണ്.

ട്രംപിന്റെ വെടിനിർത്തൽ പ്രഖ്യാപനത്തിന് ശേഷവും ഇസ്രായേൽ-ഇറാൻ സംഘർഷം തുടരുന്നു
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വെടിനിർത്തൽ പ്രഖ്യാപനത്തിന് ശേഷവും ഇസ്രായേൽ-ഇറാൻ സംഘർഷം തുടരുന്നു. ഇസ്രായേലിലേക്ക് ഇറാൻ ബാലിസ്റ്റിക് മിസൈലുകൾ അയച്ചു. ഖത്തറിലെ യുഎസ് സൈനിക താവളത്തിന് നേരെയും ഇറാൻ മിസൈൽ ആക്രമണം നടത്തി.