Israel

ട്രംപിന്റെ ഉറപ്പിന് പിന്നാലെ ഇറാനിൽ വീണ്ടും ഇസ്രായേൽ ആക്രമണം
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉറപ്പിന് പിന്നാലെ ഇറാനിൽ ഇസ്രായേൽ വീണ്ടും ആക്രമണം നടത്തിയതായി റിപ്പോർട്ട്. സൈനിക കേന്ദ്രങ്ങളിലാണ് ആക്രമണം നടന്നതെന്നാണ് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ഇസ്രായേൽ ആക്രമണം നടത്തിയെന്ന വാർത്തകൾ പുറത്തുവരുന്നത് സ്ഥിതിഗതികൾ സങ്കീർണ്ണമാക്കുന്നു.

ട്രംപിന് വഴങ്ങി ഇസ്രായേൽ; യുദ്ധവിമാനങ്ങൾ മടങ്ങുന്നു
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇടപെടലിനെ തുടർന്ന് ഇസ്രായേൽ ഇറാനുമായുള്ള സൈനിക നടപടികൾക്ക് താൽക്കാലികമായി വിരാമമിട്ടു. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ട്രംപ് ടെലിഫോണിൽ സംസാരിച്ചു. ഇറാനിലേക്കുപോയ ഇസ്രായേൽ യുദ്ധവിമാനങ്ങൾ മടങ്ങുകയാണെന്ന് ട്രംപ് അറിയിച്ചു.

ഇസ്രായേൽ ബോംബ് വർഷിക്കരുത്; വിമർശനവുമായി ട്രംപ്
ഇസ്രായേലിനും ഇറാനുമെതിരെ വിമർശനവുമായി ഡൊണാൾഡ് ട്രംപ് രംഗത്ത്. ഇരു രാജ്യങ്ങളും വെടിനിർത്തൽ ധാരണ ലംഘിച്ചുവെന്ന് ട്രംപ് കുറ്റപ്പെടുത്തി. ആണവ പദ്ധതികൾ വീണ്ടും തുടങ്ങാൻ ഇറാന് സാധിക്കില്ലെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.

ഇറാൻ – ഇസ്രായേൽ സംഘർഷം വീണ്ടും?: തിരിച്ചടിക്കുമെന്ന് ഇസ്രായേൽ, വെടിനിർത്തൽ ലംഘിച്ചിട്ടില്ലെന്ന് ഇറാൻ
ഇറാൻ വെടിനിർത്തൽ ലംഘിച്ചെന്ന് ഇസ്രായേൽ ആരോപിച്ചതോടെ സംഘർഷ സാധ്യത വർധിക്കുന്നു. ടെഹ്റാനിലെ ഭരണസിരാകേന്ദ്രം ലക്ഷ്യമിട്ട് തിരിച്ചടിക്കാൻ ഇസ്രായേൽ പ്രതിരോധമന്ത്രി നിർദേശം നൽകി. അതേസമയം, ഖത്തറിന്റെ സഹായത്തോടെയാണ് അമേരിക്ക ഇറാനുമായി ധാരണയിലെത്തിയതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

ഇറാൻ-ഇസ്രായേൽ വെടിനിർത്തലിന് ധാരണ; യുഎസ് പ്രസിഡന്റ് ട്രംപിന്റെ പ്രഖ്യാപനം
കനത്ത നാശനഷ്ട്ടം വിതച്ച 12 ദിവസത്തെ ആക്രമണത്തിന് ശേഷം ഇറാനും ഇസ്രായേലും വെടിനിർത്തലിന് സമ്മതിച്ചു. ഇന്ത്യൻ സമയം രാവിലെ 9:30 ഓടെ വെടിനിർത്തൽ നിലവിൽ വന്നതായി ഇറാൻ പ്രസ് ടിവി റിപ്പോർട്ട് ചെയ്തു. ഇതുമായി ബന്ധപ്പെട്ടുള്ള നിർണായക പ്രഖ്യാപനം നടത്തിയത് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആണ്.

ട്രംപിന്റെ വെടിനിർത്തൽ പ്രഖ്യാപനത്തിന് ശേഷവും ഇസ്രായേൽ-ഇറാൻ സംഘർഷം തുടരുന്നു
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വെടിനിർത്തൽ പ്രഖ്യാപനത്തിന് ശേഷവും ഇസ്രായേൽ-ഇറാൻ സംഘർഷം തുടരുന്നു. ഇസ്രായേലിലേക്ക് ഇറാൻ ബാലിസ്റ്റിക് മിസൈലുകൾ അയച്ചു. ഖത്തറിലെ യുഎസ് സൈനിക താവളത്തിന് നേരെയും ഇറാൻ മിസൈൽ ആക്രമണം നടത്തി.

ഇസ്രായേൽ ആക്രമണം അവസാനിപ്പിച്ചാൽ സൈനിക നീക്കം അവസാനിപ്പിക്കാമെന്ന് ഇറാൻ
ഇറാൻ വെടിനിർത്തൽ പ്രഖ്യാപനം തള്ളി. ഇസ്രായേൽ ആക്രമണം അവസാനിപ്പിച്ചാൽ സൈനിക നീക്കങ്ങൾ അവസാനിപ്പിക്കാമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ച്ചി അറിയിച്ചു. ഇസ്രായേലും ഇറാനും വെടിനിർത്തലിന് തയ്യാറായെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇറാൻ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.

ഇസ്രായേലും ഇറാനും വെടിനിർത്തലിന് സമ്മതിച്ചെന്ന് ട്രംപ്; ഖത്തറിലെ ഇന്ത്യക്കാർക്ക് മുന്നറിയിപ്പ്
ഇസ്രായേലും ഇറാനും വെടിനിർത്തലിന് സമ്മതിച്ചതായി ഡോണൾഡ് ട്രംപ് അറിയിച്ചു. ആറ് മണിക്കൂറിനുള്ളിൽ വെടിനിർത്തൽ നിലവിൽ വരുമെന്നും അദ്ദേഹം പറഞ്ഞു. ഖത്തറിലെ യു.എസ് സൈനിക താവളത്തിന് നേരെ ഇറാന്റെ മിസൈൽ ആക്രമണമുണ്ടായി. ഖത്തറിലെ ഇന്ത്യക്കാർക്ക് ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകി.

ലെബനനിൽ ഇസ്രായേൽ ആക്രമണം; തെക്കൻ മേഖലയിൽ കനത്ത നാശനഷ്ടം
ഇസ്രായേൽ-ഇറാൻ സംഘർഷം രൂക്ഷമാകുന്നതിനിടെ ലെബനനിലും ഇസ്രായേൽ ആക്രമണം നടത്തിയതായി റിപ്പോർട്ട്. തെക്കൻ ലെബനനിലെ ഗ്രാമപ്രദേശങ്ങളിൽ ആക്രമണം നടക്കുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഹിസ്ബുള്ളയുടെ സാന്നിധ്യം സുരക്ഷാ ധാരണകൾ ലംഘിക്കുന്നതിനാൽ ആക്രമണം അനിവാര്യമാണെന്നാണ് ഇസ്രായേലിന്റെ വാദം.

ഇസ്രായേലിലേക്ക് മിസൈൽ വർഷം; ഖത്തർ വ്യോമപാത അടച്ചു
ഇറാൻ-ഇസ്രായേൽ സംഘർഷം രൂക്ഷമാകുന്നതിനിടെ ഖത്തർ അന്താരാഷ്ട്ര വ്യോമപാത അടച്ചു. വൈകുന്നേരം പ്രാദേശിക സമയം 6.45ഓടെയാണ് വ്യോമ പാത താല്കാലികമായി അടച്ചതായി ഖത്തര് വിദേശകാര്യമന്ത്രാലയം അറിയിച്ചത്. ഇതിനു പിന്നാലെ ഇസ്രായേലിലേക്ക് മിസൈൽ വർഷമുണ്ടായി.

ഇസ്രായേൽ നഗരങ്ങളിൽ ഇറാൻ മിസൈൽ ആക്രമണം; ടെൽ അവീവിലും ഹൈഫയിലും സ്ഫോടനങ്ങൾ
അമേരിക്കൻ ആക്രമണത്തിന് തിരിച്ചടിയായി ഇസ്രായേൽ നഗരങ്ങളിൽ ഇറാൻ മിസൈൽ ആക്രമണം നടത്തി. ടെൽ അവീവ്, ഹൈഫ, ജറുസലേം എന്നിവിടങ്ങളിൽ സ്ഫോടനങ്ങൾ ഉണ്ടായി. ഇസ്രായേലിലെ പത്തിടങ്ങളിൽ മിസൈലുകൾ പതിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഫോർദോ ആണവ കേന്ദ്രം തകർക്കാൻ ഇസ്രായേലിന് അമേരിക്കയുടെ സഹായം തേടിയതെന്ത്?
ടെഹ്റാന്റെ തെക്ക് ഭാഗത്തുള്ള ഫോർദോയിലുള്ള യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രം അമേരിക്ക ആക്രമിച്ചു. 80-90 മീറ്റർ ആഴത്തിലുള്ള ടണലുകളിലാണ് ഈ കേന്ദ്രം പ്രവർത്തിക്കുന്നത്. ഇസ്രായേലിന്റെ കൈവശമുള്ള ബങ്കർ ബസ്റ്ററുകൾക്ക് വേണ്ടത്ര ആഴത്തിൽ പ്രഹരം നടത്താൻ ശേഷിയില്ലാത്തതിനാലാണ് അമേരിക്കയുടെ സഹായം തേടിയത്.