Israel

ഇറാൻ-ഇസ്രായേൽ സംഘർഷം രൂക്ഷം; ടെഹ്റാനിൽ നിന്ന് ഒഴിഞ്ഞുപോകാൻ ട്രംപിന്റെ ആഹ്വാനം
ഇറാൻ-ഇസ്രായേൽ സംഘർഷം രൂക്ഷമായി തുടരുന്നു. ടെഹ്റാനിൽ നിന്ന് ജനങ്ങൾ ഒഴിഞ്ഞുപോകാൻ ട്രംപ് ആവശ്യപ്പെട്ടു. ഖമനയിയെ വധിച്ചാൽ സംഘർഷം തീരുമെന്ന് നെതന്യാഹുവിന്റെ പ്രസ്താവനയും പുറത്തുവന്നു.

ഖമേനിയെ ഇല്ലാതാക്കിയാൽ സംഘർഷം തീരും; ഇസ്രായേൽ സൈനിക നടപടിയെ ന്യായീകരിച്ച് നെതന്യാഹു
ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമേനിയെ ഇല്ലാതാക്കിയാൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം അവസാനിക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. സംഘർഷം വഷളാക്കുന്നതിന് പകരം അവസാനിപ്പിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം എബിസി ന്യൂസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. ടെഹ്റാനിൽ ജനങ്ങൾ ഒഴിയണമെന്ന മുന്നറിയിപ്പിന് പിന്നാലെ നഗരത്തിൽ സ്ഫോടനങ്ങൾ നടന്നതായും റിപ്പോർട്ടുകൾ.

ഇസ്രായേൽ-ഇറാൻ സംഘർഷം: ഇറാൻ വിജയിക്കില്ലെന്ന് ട്രംപ്
ഇസ്രായേലുമായുള്ള സംഘർഷത്തിൽ ഇറാൻ വിജയിക്കാൻ പോകുന്നില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രസ്താവിച്ചു. എത്രയും പെട്ടെന്ന് ചർച്ചകൾ പുനരാരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ടെഹ്റാനിൽ പലയിടത്തും സ്ഫോടനങ്ങൾ നടന്നതായി റിപ്പോർട്ടുകളുണ്ട്.

ഇസ്രയേൽ ബോംബിംഗിന് പിന്നാലെ രക്തംപുരണ്ട കൈകളുമായി മാധ്യമപ്രവർത്തകൻ ലൈവിൽ
ഇസ്രയേൽ ബോംബിംഗിന് പിന്നാലെ ഇറാനിയൻ മാധ്യമപ്രവർത്തകൻ രക്തംപുരണ്ട കൈകളുമായി ലൈവിൽ പ്രത്യക്ഷപ്പെട്ടു. ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ ബ്രോഡ്കാസ്റ്റിംഗ് ആസ്ഥാനത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിന് ശേഷവും ചാനൽ സംപ്രേഷണം തുടർന്നു.

ആണവ നിരാകരണ ഉടമ്പടിയിൽ നിന്ന് പിന്മാറാൻ ഇറാൻ; നിയമനിർമ്മാണത്തിനൊരുങ്ങുന്നു
ആണവ നിരാകരണ ഉടമ്പടിയിൽ നിന്ന് പിന്മാറാൻ ഇറാൻ നിയമനടപടികളിലേക്ക്. ഇസ്രായേൽ ആക്രമണങ്ങൾ രാജ്യത്തിന്റെ തന്ത്രപരമായ തീരുമാനങ്ങളെ സ്വാധീനിക്കുന്നുവെന്ന് ഇറാൻ വിദേശകാര്യ വക്താവ് ഇസ്മായിൽ ബഗായി. ഔദ്യോഗിക ടെലിവിഷൻ ചാനലിന് നേരെയുണ്ടായ ആക്രമണത്തിന് ശേഷവും സംപ്രേഷണം പുനരാരംഭിച്ചു.

തത്സമയ സംപ്രേക്ഷണത്തിനിടെ ഇറാൻ ടിവി ആസ്ഥാനത്ത് ഇസ്രായേൽ ആക്രമണം; ടെഹ്റാനിൽ സ്ഫോടനം
ഇറാന്റെ ഔദ്യോഗിക ടെലിവിഷൻ ആസ്ഥാനത്ത് ഇസ്രായേൽ നടത്തിയ ആക്രമണം തത്സമയ സംപ്രേക്ഷണത്തിനിടെ തടസ്സപ്പെടുത്തി. മിസൈൽ പതിച്ചതിനെ തുടർന്ന് വാർത്താ അവതാരക സീറ്റിൽ നിന്ന് മാറിയെങ്കിലും ഉടൻ തന്നെ പ്രക്ഷേപണം പുനരാരംഭിച്ചു. ടെഹ്റാനിലെ ജനങ്ങളോട് ഒഴിഞ്ഞുപോകുവാൻ ഇസ്രായേൽ പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.

ഇസ്രായേലിന് നേരെ 370 ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തുവിട്ട് ഇറാൻ
ഇസ്രായേലിന് നേരെ ഇറാൻ 370 ബാലിസ്റ്റിക് മിസൈലുകൾ പ്രയോഗിച്ചതായി റിപ്പോർട്ട്. നാല് ദിവസത്തെ സംഘർഷത്തിനിടെയാണ് ഇത്രയധികം മിസൈലുകൾ അയച്ചതെന്ന് ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇസ്രായേൽ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദിന് വേണ്ടി ചാരവൃത്തി നടത്തിയ ഒരാളെ ഇറാൻ വധശിക്ഷയ്ക്ക് വിധിച്ചു.

ഇസ്രായേൽ – ഇറാൻ സംഘർഷം; ആയത്തൊള്ള ഖമേനി ബങ്കറിലേക്ക് മാറിയെന്ന് റിപ്പോർട്ട്
ഇറാൻ പരമോന്നത നേതാവ് ആയത്തൊള്ള ഖമേനി കുടുംബത്തോടൊപ്പം ബങ്കറിൽ അഭയം തേടിയതായി റിപ്പോർട്ടുകൾ. ഇസ്രായേൽ -ഇറാൻ സംഘർഷം രൂക്ഷമാകുന്നതിനിടെയാണ് ഈ നീക്കം. വടക്കുകിഴക്കൻ ടെഹ്റാനിലെ ലാവിസണിലെ ബങ്കറിലാണ് അദ്ദേഹം അഭയം തേടിയിരിക്കുന്നത്.

ഇറാനിലെ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ നടപടിയുമായി എംബസി; ഹെൽപ്പ് ലൈൻ നമ്പറുകൾ ലഭ്യമാണ്
ഇറാനിലെ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ടെഹ്റാനിലെ ഇന്ത്യൻ എംബസി ആവശ്യമായ നടപടികൾ സ്വീകരിച്ചു. ചില ഇന്ത്യൻ വിദ്യാർഥികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. സഹായത്തിനായി ഹെൽപ്പ് ലൈൻ നമ്പറുകൾ പ്രവർത്തിക്കുന്നുണ്ടെന്നും എംബസി അറിയിച്ചു.

ഇസ്രയേൽ – ഇറാൻ സംഘർഷം രൂക്ഷം; വ്യോമാക്രമണങ്ങൾ തുടരുന്നു
ഇറാൻ-ഇസ്രയേൽ സംഘർഷം രൂക്ഷമായി തുടരുന്നു. ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ, ഇറാന്റെ റെവല്യൂഷണറി ഗാർഡിന്റെ ഇന്റലിജൻസ് വിഭാഗം മേധാവിയായ മുഹമ്മദ് ഖസേമി ഉൾപ്പെടെ രണ്ട് ജനറൽമാർ കൊല്ലപ്പെട്ടു. ഇസ്രായേലിന്റെ തുറമുഖ നഗരമായ ഹൈഫയിൽ ഇറാൻ മിസൈൽ ആക്രമണം നടത്തി.ഇറാന്റെ മൂന്ന് വിമാനത്താവളങ്ങളും ഇസ്രായേൽ ആക്രമിച്ചു.

ഇറാനിയൻ ഇന്ധന വിമാനത്തിന് നേരെ ഇസ്രായേൽ ആക്രമണം; സംഘർഷം രൂക്ഷമാകുന്നു
ഇറാനിയൻ വിമാനങ്ങൾക്ക് ഇന്ധനം നിറയ്ക്കുന്ന വിമാനത്തിന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണം സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുന്നു. കിഴക്കൻ ഇറാനിലെ മഷ്ഹാദ് വിമാനത്താവളത്തിൽ നടന്ന ഈ ആക്രമണം ഇസ്രായേലിൽ നിന്ന് ഏകദേശം 2,300 കിലോമീറ്റർ അകലെയാണ്. ഇസ്രായേൽ ആക്രമണം തുടർന്നാൽ കനത്ത തിരിച്ചടി നൽകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി.

ഇസ്രായേലിന് കനത്ത തിരിച്ചടി നൽകുമെന്ന് ഇറാൻ പ്രസിഡന്റ്
ഇസ്രായേൽ ആക്രമണം തുടർന്നാൽ കനത്ത തിരിച്ചടി നൽകേണ്ടി വരുമെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്സ്കിയാൻ മുന്നറിയിപ്പ് നൽകി. ഇറാന്റെ എണ്ണപ്പാടങ്ങളും മൂന്ന് വിമാനത്താവളങ്ങളും ഇസ്രായേൽ ആക്രമിച്ചു. ഇസ്രായേൽ ആക്രമണം അവസാനിപ്പിച്ചാൽ തങ്ങളും തയ്യാറാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അറിയിച്ചു.