ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ, അദ്ദേഹത്തിന്റെ ഭാര്യ ലക്ഷ്മിയെ പിന്തുണച്ച് ഗായകൻ ഇഷാൻ ദേവും പങ്കാളി ജീനയും രംഗത്തെത്തി. ലക്ഷ്മിയുടെ അഭിമുഖത്തെ തുടർന്നുണ്ടായ വിമർശനങ്ങൾക്കെതിരെയാണ് ഇരുവരും പ്രതികരിച്ചത്. ബാലഭാസ്കറിന്റെ കുടുംബത്തിനൊപ്പം നിൽക്കുന്നതായി അവർ വ്യക്തമാക്കി.