IPL 2024

ഐപിഎല്ലിന്റെ ആദ്യ പകുതിയിൽ നിന്ന് പുറത്ത് മായങ്ക് യാദവ്
പരിക്കിൽ നിന്ന് സുഖം പ്രാപിച്ചുവരുന്ന മായങ്ക് യാദവ് ഐപിഎല്ലിന്റെ ആദ്യ പകുതിയിൽ കളിക്കില്ല. ബെംഗളൂരുവിലെ ബിസിസിഐയുടെ സെന്റർ ഓഫ് എക്സലൻസിൽ ബൗളിംഗ് പുനരാരംഭിച്ചിട്ടുണ്ട് താരം. ഐപിഎല്ലിന്റെ അവസാന പകുതിയിൽ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ.

ഐപിഎല്ലില് പുതിയ തന്ത്രവുമായി രാജസ്ഥാന്; സഞ്ജുവിനൊപ്പം മറ്റൊരു വിക്കറ്റ് കീപ്പര് കൂടി
രാജസ്ഥാന് റോയല്സ് ക്യാപ്റ്റന് സഞ്ജു സാംസണ് പുതിയ വിക്കറ്റ് കീപ്പിങ് തന്ത്രം വെളിപ്പെടുത്തി. ധ്രുവ് ജുറേല് ചില മത്സരങ്ങളില് വിക്കറ്റ് കീപ്പറായി പ്രവര്ത്തിക്കും. ഇത് ടീമിന്റെ പ്രകടനത്തെ എങ്ങനെ ബാധിക്കുമെന്ന് കാത്തിരുന്ന് കാണണം.

ഐപിഎല്ലില് മൂന്ന് മലയാളി താരങ്ങള്; വിഘ്നേഷ് പുത്തൂര് മുംബൈ ഇന്ത്യന്സില്
ഐപിഎല് മെഗാ താര ലേലത്തില് മൂന്ന് മലയാളി താരങ്ങള് ടീമുകളിലെത്തി. വിഘ്നേഷ് പുത്തൂര് മുംബൈ ഇന്ത്യന്സിലും, വിഷ്ണു വിനോദ് പഞ്ചാബ് കിംഗ്സിലും, സച്ചിന് ബേബി കൊല്ക്കത്ത നൈറ്റ് റൈഡേഴ്സിലും തിരഞ്ഞെടുക്കപ്പെട്ടു. 12 മലയാളി താരങ്ങള് ലേലത്തില് പങ്കെടുത്തെങ്കിലും മൂന്ന് പേരെ മാത്രമാണ് ടീമുകള് സ്വന്തമാക്കിയത്.

മുംബൈ ഇന്ത്യൻസ് സ്വന്തമാക്കി ജാർഖണ്ഡിന്റെ ആദ്യ ആദിവാസി ക്രിക്കറ്റ് താരം റോബിൻ മിൻസിനെ
ജാർഖണ്ഡിൽ നിന്നുള്ള ആദ്യ ആദിവാസി ക്രിക്കറ്റ് താരമായ റോബിൻ മിൻസിനെ മുംബൈ ഇന്ത്യൻസ് 65 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കി. കഴിഞ്ഞ സീസണിൽ ബൈക്ക് അപകടത്തെത്തുടർന്ന് ഐപിഎൽ നഷ്ടമായിരുന്നു. സ്റ്റാർ വിക്കറ്റ് കീപ്പർ ബാറ്റർ ആയ റോബിൻ, ആക്രമണോത്സുക കളിശൈലിക്കും പ്രസിദ്ധനാണ്.