IPL

ലക്നോ സൂപ്പർ ജയന്റ്സിൻ്റെ മെന്റർ സ്ഥാനം ഒഴിഞ്ഞു സഹീർ ഖാൻ
ഐ.പി.എൽ ടീമായ ലക്നോ സൂപ്പർ ജയന്റ്സിൻ്റെ മെന്റർ സ്ഥാനം സഹീർ ഖാൻ രാജി വെച്ചു. മുഖ്യ പരിശീലകൻ ജസ്റ്റിൻ ലാങറും ടീം ഉടമ സഞ്ജീവ് ഗോയങ്കയുമായുള്ള അഭിപ്രായ വ്യത്യാസമാണ് രാജിക്ക് പിന്നിലെ കാരണം. 2024 ഓഗസ്റ്റിലാണ് സഹീർ എൽ.എസ്.ജിയിൽ ചേർന്നത്.

ജിഎസ്ടി കുരുക്ക്: ഐപിഎൽ ടിക്കറ്റ് നിരക്കുകൾ കുതിച്ചുയരുന്നു
ജിഎസ്ടി നിരക്ക് 28 ശതമാനത്തിൽ നിന്ന് 40 ശതമാനമായി ഉയർത്തിയതോടെ ഐപിഎൽ ടിക്കറ്റ് നിരക്കുകൾ കുത്തനെ കൂടും. കാസിനോകൾ, റേസ് ക്ലബ്ബുകൾ, ആഡംബര വസ്തുക്കൾ എന്നിവയ്ക്കൊപ്പം ഐപിഎൽ ടിക്കറ്റുകളെയും ഏറ്റവും ഉയർന്ന നികുതി സ്ലാബിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ കായിക പ്രേമികൾക്ക് സ്റ്റേഡിയത്തിൽ പോയി കളി കാണുന്നതിന് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാകും.

ഐപിഎൽ ക്രിക്കറ്റിൽ നിന്ന് അശ്വിൻ വിരമിച്ചു; ഒരു യുഗം അവസാനിക്കുന്നു
ഇന്ത്യൻ സ്പിൻ ഇതിഹാസം ആർ. അശ്വിൻ ഐ.പി.എൽ ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. ചെന്നൈ സൂപ്പർ കിങ്സ് താരമായ അശ്വിൻ ഒരു ദശാബ്ദത്തിലേറെ നീണ്ട ഐ.പി.എൽ കരിയറിനാണ് വിരാമമിട്ടത്. രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് കഴിഞ്ഞ വർഷം അശ്വിൻ വിരമിച്ചിരുന്നു.

ബിസിസിഐക്ക് റെക്കോർഡ് വരുമാനം; 9741 കോടി രൂപയുടെ നേട്ടം
2023-24 സാമ്പത്തിക വർഷത്തിൽ ബിസിസിഐയുടെ വരുമാനം 9741 കോടി രൂപയായി ഉയർന്നു. ഇതിൽ 5761 കോടി രൂപയും ഐപിഎൽ ടൂർണമെന്റിലൂടെയാണ് ലഭിച്ചത്. ഐപിഎൽ ഇതര ടൂർണമെന്റുകളുടെ സംപ്രേഷണാവകാശം നൽകിയതിലൂടെ 361 കോടി രൂപയുടെ വരുമാനം ലഭിച്ചു.

ആർസിബിയെ ഐപിഎല്ലിൽ നിന്ന് വിലക്കിയോ? പ്രചരണങ്ങൾക്കിടെ അറിയേണ്ട കാര്യങ്ങൾ
ഐപിഎൽ ചരിത്രത്തിൽ ആദ്യമായി കിരീടം നേടിയ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെ വിലക്കിയെന്ന തരത്തിലുള്ള പ്രചാരണങ്ങൾ സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ട്. ആർസിബിയെ ഐപിഎൽ അൺഫോളോ ചെയ്തുവെന്നത് വ്യാജമാണ്. ആർസിബിയിലെയും ഇവന്റ് മാനേജ്മെന്റ് കമ്പനിയായ ഡിഎൻഎയിലെയും നാല് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

സഞ്ജു സാംസൺ ടീം മാറാനൊരുങ്ങുന്നു? പുതിയ സൂചനകളുമായി താരം
സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസ് വിടുമെന്ന അഭ്യൂഹങ്ങൾക്കിടെ ഇൻസ്റ്റഗ്രാം പോസ്റ്റുമായി താരം രംഗത്ത്. ചെന്നൈ സൂപ്പർ കിങ്സിലേക്ക് സഞ്ജു എത്തുമെന്ന തരത്തിലുള്ള ചർച്ചകൾ നടക്കുന്നതിനിടെയാണ് താരത്തിന്റെ പോസ്റ്റ്. ഔദ്യോഗിക സ്ഥിരീകരണങ്ങൾ വന്നിട്ടില്ലെങ്കിലും ഈ പോസ്റ്റ് പുതിയ ചർച്ചകൾക്ക് വഴി വെച്ചിരിക്കുകയാണ്.

ഐപിഎല്ലിൽ കന്നി കിരീടം നേടി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഐപിഎല്ലിൽ കന്നി കിരീടം നേടി. 18 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് പഞ്ചാബിനെ തോൽപ്പിച്ചാണ് ആർസിബി കിരീടം നേടിയത്. ഇതിനുമുമ്പ് മൂന്ന് തവണ ഫൈനലിൽ എത്തിയെങ്കിലും ടീമിന് കിരീടം നേടാൻ സാധിച്ചിരുന്നില്ല.

ഐ.പി.എൽ ജേതാക്കൾക്ക് എത്ര കോടി രൂപ ലഭിക്കും? സമ്മാനങ്ങൾ അറിയാം
ഐ.പി.എൽ ജേതാക്കൾക്ക് ട്രോഫിക്കൊപ്പം 20 കോടി രൂപയാണ് സമ്മാനമായി ലഭിക്കുക. റണ്ണറപ്പിന് 13 കോടി രൂപ ലഭിക്കും. വ്യക്തിഗത പുരസ്കാരങ്ങളും ഇതിന് പുറമെ നൽകും. ഓറഞ്ച്, പർപ്പിൾ ക്യാപ്പുകൾ നേടുന്നവർക്കും 10 ലക്ഷം രൂപ വീതം സമ്മാനമായി ലഭിക്കും.

കുറഞ്ഞ ഓവർ നിരക്ക്; ഹാർദിക് പാണ്ഡ്യക്കും ശ്രേയസ് അയ്യർക്കും പിഴ
ഐ.പി.എൽ രണ്ടാം ക്വാളിഫയർ മത്സരത്തിൽ കുറഞ്ഞ ഓവർ നിരക്ക് പാലിക്കാത്തതിന് പഞ്ചാബ് കിംഗ്സ് ക്യാപ്റ്റൻ ശ്രേയസ് അയ്യർക്കും, മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യക്കും പിഴ ചുമത്തി. മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യക്ക് 30 ലക്ഷം രൂപയാണ് പിഴയായി വിധിച്ചിരിക്കുന്നത്. അതേസമയം, പഞ്ചാബ് കിംഗ്സ് ക്യാപ്റ്റൻ ശ്രേയസ് അയ്യർക്ക് 24 ലക്ഷം രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്.

ആർസിബി കപ്പ് നേടിയാൽ പൊതു അവധി നൽകണം; മുഖ്യമന്ത്രിക്ക് കത്തെഴുതി ആരാധകൻ
ഐപിഎൽ ഫൈനലിലേക്ക് ആർസിബി പ്രവേശിക്കുമ്പോൾ ബെലഗാവിയിൽ നിന്നുള്ള ഒരു ആരാധകൻ കർണാടക മുഖ്യമന്ത്രിക്ക് കത്തെഴുതിയതാണ് ശ്രദ്ധേയമാകുന്നത്. ആർസിബി കപ്പ് നേടിയാൽ അന്നേ ദിവസം പൊതു അവധിയായി പ്രഖ്യാപിക്കണമെന്നാണ് കത്തിലെ ആവശ്യം. കത്ത് ഇതിനോടകം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

60 പന്തുകൾ ബാക്കി; ഐപിഎൽ പ്ലേഓഫിൽ ബാംഗ്ലൂരിന് തകർപ്പൻ ജയം
ഐപിഎൽ പ്ലേഓഫിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ (ആർ സി ബി) പഞ്ചാബ് കിംഗ്സിനെതിരെ (പി ബി കെ എസ്) ഗംഭീര വിജയം നേടി. 60 പന്തുകൾ ശേഷിക്കെയാണ് ആർ സി ബി വിജയലക്ഷ്യം കണ്ടത്. ഐപിഎൽ ചരിത്രത്തിൽ ഒരു ടീം ഇത്രയും പന്തുകൾ ബാക്കി നിർത്തി വിജയിക്കുന്നത് ഇതാദ്യമാണ്.

ഫൈനലിലേക്ക് കുതിച്ച് ആർസിബി; പഞ്ചാബിനെ എറിഞ്ഞിട്ട് സാൾട്ടിന്റെ തകർപ്പൻ ബാറ്റിംഗ്
ചണ്ഡീഗഡിലെ മുല്ലൻപൂർ മഹാരാജ യാദവീന്ദ്ര സിങ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിനെ ആർ സി ബി 101 റൺസിന് എറിഞ്ഞിട്ടു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ആർ സി ബി 10 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ വിജയം കണ്ടു. ഫിൽ സാൾട്ട് 27 പന്തിൽ 56 റൺസെടുത്തു.