ബിസിസിഐയുടെ നിലപാടുകൾക്കെതിരെ ശക്തമായ വിമർശനവുമായി ഇൻസമാം ഉൾ ഹഖ് രംഗത്ത്. ഐപിഎൽ ബഹിഷ്കരിക്കാൻ മറ്റ് ക്രിക്കറ്റ് ബോർഡുകളോട് അദ്ദേഹം ആഹ്വാനം ചെയ്തു. ഇന്ത്യൻ താരങ്ങളെ മറ്റ് ലീഗുകളിൽ കളിക്കാൻ അനുവദിക്കാത്ത ബിസിസിഐയുടെ നയത്തിനെതിരെയാണ് ഇൻസമാമിന്റെ പ്രധാന ആക്ഷേപം.