Investigation Report

വേണുവിന്റെ മരണം: ചികിത്സാ പിഴവില്ലെന്ന് കണ്ടെത്തൽ
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സ കിട്ടാതെ ഹൃദ്രോഗി മരിച്ച സംഭവം. ചികിത്സാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നുവെന്ന് അന്വേഷണസംഘത്തിന്റെ പ്രാഥമിക കണ്ടെത്തൽ. ചികിത്സാ കാര്യങ്ങൾ യഥാസമയം ബന്ധുക്കളെ അറിയിക്കുന്നതിൽ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കും. അന്വേഷണസംഘം റിപ്പോർട്ട് നാളെ ഡിഎംഇക്ക് സമർപ്പിക്കും.

അഹമ്മദാബാദ് വിമാനപകടം: അന്വേഷണ റിപ്പോർട്ട് കേന്ദ്രത്തിന് സമർപ്പിച്ചു
അഹമ്മദാബാദ് വിമാനപകടത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് കേന്ദ്ര സർക്കാരിന് സമർപ്പിച്ചു. എയർക്രാഫ്റ്റ് ആക്സിഡൻ്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയാണ് രണ്ട് പേജുള്ള പ്രാഥമികാന്വേഷണ റിപ്പോർട്ട് വ്യോമയാന മന്ത്രാലയത്തിന് കൈമാറിയത്. വ്യോമയാന മേഖലയിലെ സുരക്ഷാ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി പാർലമെൻറ് ഗതാഗത സമിതി നാളെ യോഗം ചേരും.

എഡിജിപിക്കെതിരായ റിപ്പോർട്ടിൽ ഡിജിപി അവസാന നിമിഷം മാറ്റം വരുത്തി
എഡിജിപി എം ആര് അജിത്കുമാറിനെതിരെയുള്ള അന്വേഷണ റിപ്പോര്ട്ടില് ഡിജിപി ഷേഖ് ദര്വേഷ് സാഹിബ് അവസാന നിമിഷം മാറ്റങ്ങള് വരുത്തിയതായി സൂചന. രാഷ്ട്രീയ നേതാക്കളുമായുള്ള രഹസ്യ കൂടിക്കാഴ്ച സിവില് സര്വീസ് ചട്ടലംഘനമാണെന്ന് റിപ്പോര്ട്ടില് പരാമര്ശമുണ്ടായിരുന്നു. എന്നാല് ഡിജിപി മയപ്പെട്ട നിലപാടാണ് സ്വീകരിച്ചതെന്ന് സൂചന.

എഡിജിപി എം ആര് അജിത്കുമാറിനെതിരെയുള്ള അന്വേഷണ റിപ്പോര്ട്ട് ഡിജിപി കൈമാറി; കടുത്ത നടപടികള്ക്ക് സാധ്യത
എഡിജിപി എം ആര് അജിത്കുമാറിനെതിരെയുള്ള അന്വേഷണ റിപ്പോര്ട്ട് ഡിജിപി ആഭ്യന്തര സെക്രട്ടറിക്ക് കൈമാറി. റിപ്പോര്ട്ടില് ആര്എസ്എസ് കൂടിക്കാഴ്ചയുടെ വിവരങ്ങളും പരാമര്ശിക്കുന്നു. അജിത് കുമാറിനെതിരെ കടുത്ത നടപടികള്ക്ക് സാധ്യത.