Internet

ഇന്ത്യയിൽ അതിവേഗ ഇന്റർനെറ്റ് എത്തിക്കാൻ സ്റ്റാർലിങ്ക്; അനുമതി നൽകി
മാസങ്ങൾ നീണ്ട കാത്തിരിപ്പിന് ഒടുവിൽ ഇലോൺ മസ്കിന്റെ സ്റ്റാർലിങ്കിന് ഇന്ത്യയിൽ പ്രവർത്തിക്കാൻ അനുമതി ലഭിച്ചു. ഇന്ത്യൻ നാഷണൽ സ്പേസ് പ്രൊമോഷൻ ആൻഡ് ഓതറൈസേഷൻ സെന്റർ (IN-SPACE) ആണ് അനുമതി നൽകിയത്. ഇത് വിദൂര പ്രദേശങ്ങളിൽ അതിവേഗ ഇന്റർനെറ്റ് എത്തിക്കുന്നതിന് സഹായകമാകും.

കെ-ഫോൺ പുതിയ താരിഫ് പ്ലാനുകൾ പ്രഖ്യാപിച്ചു
കെ-ഫോണിന്റെ പുതിയ താരിഫ് പ്ലാനുകൾ പ്രാബല്യത്തിൽ. 349 രൂപയുടെ പുതിയ ബേസിക് പ്ലസ് പാക്കേജ് ഉൾപ്പെടെ നിരവധി പ്ലാനുകൾ. നിലവിലുള്ള പ്ലാനുകളുടെ നിരക്കിൽ മാറ്റമില്ലെങ്കിലും ചില പ്ലാനുകളുടെ ഡാറ്റാ പരിധി വർധിപ്പിച്ചു.

ചൊവ്വയിലേക്കും ഇന്റർനെറ്റ്: ഇലോൺ മസ്കിന്റെ മാർസ് ലിങ്ക് പദ്ധതി
ഇലോൺ മസ്ക് ചൊവ്വയിലേക്ക് ഇന്റർനെറ്റ് സേവനം വ്യാപിപ്പിക്കാൻ ഒരുങ്ങുന്നു. മാർസ് ലിങ്ക് പദ്ധതിയിലൂടെ ചൊവ്വയിൽ കൃത്രിമ ഉപഗ്രഹ നെറ്റ്വർക്ക് സ്ഥാപിക്കും. ഭൂമിയിലെ സ്റ്റാർലിങ്ക് മാതൃകയിൽ നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് ഗ്രഹങ്ങൾക്കിടയിൽ ഡാറ്റ കൈമാറ്റം സാധ്യമാക്കും.