ദുബായ് താമസ-കുടിയേറ്റ വകുപ്പ് അന്താരാഷ്ട്ര വോളണ്ടിയർ ദിനത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. മലയാളികൾ ഉൾപ്പെടെയുള്ള സന്നദ്ധ പ്രവർത്തകരെ ആദരിച്ചു. കഴിഞ്ഞ ഏഴ് വർഷത്തിനിടെ 92 സ്വയംസേവന പദ്ധതികൾ നടപ്പിലാക്കിയതായി വകുപ്പ് മേധാവി വെളിപ്പെടുത്തി.