International Space Station
ബോയിംഗ് സ്റ്റാര്ലൈനര് സുരക്ഷിതമായി മടങ്ങി; സുനിതയും ബുച്ചും ബഹിരാകാശ നിലയത്തില് തുടരുന്നു
ബോയിംഗ് സ്റ്റാര്ലൈനര് പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില് നിന്ന് മൂന്ന് മാസങ്ങള്ക്ക് ശേഷം ഭൂമിയില് സുരക്ഷിതമായി ലാന്ഡ് ചെയ്തു. സുനിതാ വില്യംസും വില്മോര് ബുച്ചും പേടകത്തിലെ തകരാറുകള് കാരണം ബഹിരാകാശ നിലയത്തില് തുടരുന്നു. 2025 ഫെബ്രുവരിയില് സ്പേസ് എക്സിന്റെ പേടകത്തിലാണ് ഇരുവരും തിരിച്ചു വരിക.
സുനിതാ വില്യംസിന്റെ തിരിച്ചുവരവ്: ഐഎസ്ആർഒയ്ക്ക് നേരിട്ട് സഹായിക്കാനാവില്ലെന്ന് എസ് സോമനാഥ്
ബഹിരാകാശ നിലയത്തിൽ നിന്നുള്ള സുനിതാ വില്യംസിന്റെയും വിൽമോർ ബുച്ചിന്റെയും തിരിച്ചുവരവിൽ ഐഎസ്ആർഒയ്ക്ക് നേരിട്ട് സഹായിക്കാനാവില്ലെന്ന് ചെയർമാൻ എസ് സോമനാഥ് വ്യക്തമാക്കി. റഷ്യയ്ക്കും യുഎസിനും മാത്രമേ ഇവരെ തിരിച്ചെത്തിക്കാൻ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു. സ്റ്റാർലൈനർ പേടകത്തിന്റെ സുരക്ഷിതത്വം സംബന്ധിച്ച് നാസ ഇന്ന് തീരുമാനമെടുക്കും.
സുനിതാ വില്യംസിന്റെ തിരിച്ചുവരവ്: നാസയുടെ തീരുമാനം ഇന്ന്
ബോയിംഗിന്റെ സ്റ്റാർലൈനർ പേടകം തകരാറിലായതിനെ തുടർന്ന് സുനിതാ വില്യംസിന്റെയും വിൽമോർ ബുച്ചിന്റെയും തിരിച്ചുവരവ് അനിശ്ചിതത്വത്തിലായി. ഇരുവരുടെയും മടങ്ങിവരവിന് സ്റ്റാർലൈനർ സുരക്ഷിതമാണോ എന്നത് ഉന്നതതല യോഗം തീരുമാനിക്കും. തകരാറിലുള്ള പേടകത്തിൽ മടങ്ങാൻ ശ്രമിച്ചാൽ പല അപകടങ്ങളും സംഭവിക്കാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
സുനിത വില്യംസിന്റെ മടക്കയാത്ര വൈകുന്നു; നാസയ്ക്ക് ഉത്തരമില്ല
സുനിത വില്യംസിന്റെയും ബുച്ച് വില്മോറിന്റെയും ബഹിരാകാശത്തുനിന്നുള്ള മടക്കയാത്ര വൈകിയേക്കുമെന്ന് നാസ അറിയിച്ചു. ബോയിങ്ങിന്റെ സ്റ്റാർ ലൈനർ പേടകത്തിലെ സാങ്കേതിക തകരാറുകളാണ് മടക്കയാത്രയ്ക്ക് തടസ്സമായിരിക്കുന്നത്. കൃത്യമായ മടക്കയാത്രാ തീയതി നിശ്ചയിക്കാൻ നാസയ്ക്ക് ഇതുവരെ സാധിച്ചിട്ടില്ല.
ബഹിരാകാശത്തിൽ കുടുങ്ങിയ സുനിതാ വില്യംസ്: മടക്കയാത്ര അനിശ്ചിതത്വത്തിൽ
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ തുടരുന്ന ഇന്ത്യൻ വംശജയായ സുനിതാ വില്യംസിന്റെയും സഹയാത്രികൻ ബച്ച് വില്മോറിന്റെയും ഭൂമിയിലേക്കുള്ള മടക്കയാത്ര അനിശ്ചിതത്വത്തിലാണ്. ബോയിങ് സ്റ്റാർ ലൈനർ പേടകത്തിലെ ഹീലിയം ചോർച്ച ...