International News

ഹോങ്കോങ്ങിൽ വൻ തീപിടിത്തം; 55 മരണം, 250 പേരെ കാണാനില്ല
ഹോങ്കോങ്ങിലെ തായ് പോ ജില്ലയിലെ ഒരു ഫ്ലാറ്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ 55 പേർ മരിച്ചു. 250 പേരെ ഇനിയും കണ്ടെത്താനുണ്ട്. അറ്റകുറ്റപ്പണികൾക്കായി കെട്ടിടത്തിന് പുറത്ത് കെട്ടിയ മുളങ്കാടുകളിൽ നിന്നാണ് തീ ആദ്യം പടർന്നത്.

ഹോങ്കോങ് തീപിടിത്തം: മരണം 36 ആയി, 279 പേരെ കാണാനില്ല
ഹോങ്കോങ്ങിലെ തായ് പോ ജില്ലയിലെ ഫ്ലാറ്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ 36 മരണം. 279 പേരെ കാണാനില്ല. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.

മാഞ്ചസ്റ്ററിൽ സിനഗോഗിന് മുന്നിൽ ഭീകരാക്രമണം; 2 മരണം
ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിൽ സിനഗോഗിന് മുന്നിൽ കാർ ഇടിച്ചു കയറി രണ്ട് പേർ കൊല്ലപ്പെട്ടു. ജൂത കലണ്ടറിലെ പുണ്യദിനത്തിലായിരുന്നു സംഭവം. പ്രധാനമന്ത്രി കെയർ സ്റ്റാർമർ ഡെന്മാർക്കിലേക്കുള്ള യാത്ര റദ്ദാക്കി.

മോസ്കോ വിമാനത്താവളത്തില് ഒന്നര വയസ്സുകാരനെ നിലത്തടിച്ച് ബെലാറസ് പൗരന്; കുട്ടിക്ക് ഗുരുതര പരിക്ക്
റഷ്യയിലെ മോസ്കോ വിമാനത്താവളത്തില് കളിച്ചുകൊണ്ടിരുന്ന ഒന്നര വയസ്സുള്ള കുഞ്ഞിനെ ബെലാറസ് പൗരന് നിലത്തടിച്ചു. തലയ്ക്കും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റ കുട്ടി ആശുപത്രിയില് ചികിത്സയിലാണ്. സംഭവത്തില് 31കാരനായ വ്ളാഡിമര് വിറ്റ്കോലിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്ക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്.