പതിനാല് വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് മുംബൈയിൽ താമസിക്കുന്ന മലയാളി സജീവ് നായർ സംവിധാനം ചെയ്ത ഹ്രസ്വചിത്രം ശ്രദ്ധ നേടുന്നു. വാർദ്ധക്യത്തിലെ ഒറ്റപ്പെടൽ എന്ന പ്രമേയത്തെ ആസ്പദമാക്കി ഒരു സാമൂഹിക സന്ദേശം പകരുന്ന ഈ ചിത്രം ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്സിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. രണ്ട് അന്താരാഷ്ട്ര ചലച്ചിത്ര മേളകളിലും ചിത്രം പ്രദർശിപ്പിക്കപ്പെടും.