പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ തോൽവിയെക്കുറിച്ച് ബിജെപി സംസ്ഥാന നേതൃത്വം കേന്ദ്ര നേതൃത്വത്തിന് വിശദമായ റിപ്പോർട്ട് സമർപ്പിച്ചു. റിപ്പോർട്ടിൽ ചില പ്രമുഖ നേതാക്കൾക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്. എന്നാൽ, സി കൃഷ്ണകുമാർ മികച്ച സ്ഥാനാർത്ഥിയായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.