മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ റോമിൽ വെച്ച് ഫ്രാൻസിസ് മാർപ്പാപ്പയുമായി കൂടിക്കാഴ്ച നടത്തി. ലോക സർവ്വമത സമ്മേളനത്തിൽ പങ്കെടുക്കാനായി വത്തിക്കാനിലെത്തിയ സാദിഖലി തങ്ങൾ ഇന്ത്യയിൽ നിന്നുള്ള പ്രതിനിധിയായിരുന്നു. ഈ കൂടിക്കാഴ്ചയെക്കുറിച്ച് പി.കെ കുഞ്ഞാലിക്കുട്ടി ഫേസ്ബുക്കിൽ അഭിമാനപൂർവ്വം പ്രതികരിച്ചു.