Inter Milan

Club World Cup

ഇന്റർ മിലാൻ ലോകകപ്പ് പ്രീ ക്വാർട്ടറിൽ; റിവർപ്ലേറ്റിനെ തകർത്തു

നിവ ലേഖകൻ

ഇന്റർ മിലാൻ ക്ലബ് ഫുട്ബോൾ ലോകകപ്പ് പ്രീ ക്വാർട്ടറിൽ പ്രവേശിച്ചു. റിവർപ്ലേറ്റിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്താണ് ഇന്റർ മിലാന്റെ വിജയം. ഫ്രാൻസിസ്കോ പിയോ എസ്പോസിറ്റോയും അലെസാൻഡ്രോ ബാസ്റ്റോണിയുമാണ് ഗോളുകൾ നേടിയത്.

FIFA Club World Cup

ഫിഫ ക്ലബ് ലോകകപ്പ്: ഡോർട്ട്മുണ്ടും ഇന്റർ മിലാനും ഇന്ന് നിർണായക മത്സരത്തിനിറങ്ങുന്നു

നിവ ലേഖകൻ

ഫിഫ ക്ലബ് ലോകകപ്പിൽ ഇന്ന് നിർണായക മത്സരങ്ങൾ നടക്കും. ഡോർട്ട്മുണ്ട് ദക്ഷിണ കൊറിയൻ ക്ലബ് ഉൾസാനെയും ഇന്റർ മിലാൻ റിവർ പ്ലേറ്റിനെയും നേരിടും. ഇരു ടീമുകൾക്കും നോക്കൗട്ട് റൗണ്ടിൽ പ്രവേശിക്കാൻ ജയം അനിവാര്യമാണ്.

FIFA Club World Cup

ഫിഫ ക്ലബ് ലോകകപ്പിൽ ഇന്റർ മിലാനും ഡോർട്ട്മുണ്ടും ആദ്യ ജയം നേടി

നിവ ലേഖകൻ

ഫിഫ ക്ലബ് ലോകകപ്പിൽ ഇറ്റാലിയൻ ക്ലബ് ഇന്റർ മിലാനും ജർമൻ ക്ലബ് ബൊറൂസിയ ഡോർട്ട്മുണ്ടും ആദ്യ ജയം സ്വന്തമാക്കി. ഒന്നിനെതിരെ രണ്ട് ഗോളിന് ജപ്പാൻ ക്ലബ് യുരാവ റെഡ്സിനെയാണ് ഇന്റർ പരാജയപ്പെടുത്തിയത്. ദക്ഷിണാഫ്രിക്കൻ ക്ലബ് മാമെലോഡി സൺഡൗൺസിനെ മൂന്നിനെതിരെ നാല് ഗോളുകൾക്കാണ് ഡോർട്ട്മുണ്ട് പരാജയപ്പെടുത്തിയത്.

UEFA Champions League

യുവേഫ ചാമ്പ്യൻസ് ലീഗ്: ഇന്റർ മിലാനെ തകർത്ത് പിഎസ്ജിക്ക് കിരീടം

നിവ ലേഖകൻ

യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഇന്റർ മിലാനെ തകർത്ത് പാരീസ് സെന്റ് ജെർമെയ്ൻ കിരീടം നേടി. ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് പിഎസ്ജിയുടെ വിജയം. കൗമാര താരം ഡെസിറെ ഡൂയെ ഇരട്ട ഗോളുകൾ നേടി തിളങ്ങി.

Champions League Final

യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ: പിഎസ്ജിയും ഇന്റർ മിലാനും ഇന്ന് നേർക്കുനേർ

നിവ ലേഖകൻ

യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ പാരീസ് സെന്റ് ജർമനും ഇന്റർ മിലാനും ഏറ്റുമുട്ടുന്നു. ലൂയിസ് എൻറിക്വെയുടെ കീഴിൽ പിഎസ്ജി ആദ്യ കിരീടം തേടുമ്പോൾ, ഇന്റർ യൂറോപ്പിലെ പ്രതാപം വീണ്ടെടുക്കാൻ ഇറങ്ങുന്നു. ജർമനിയിൽ ഇറ്റാലിയൻ ടീമുകൾക്ക് വിജയിക്കാനാവാത്ത റെക്കോർഡ് ഇന്റർ മറികടക്കുമോ എന്ന് ഉറ്റുനോക്കുന്നു.

Champions League final

ചാമ്പ്യൻസ് ലീഗ് ഫൈനലിൽ പിഎസ്ജിയും ഇന്റർ മിലാനും നേർക്കുനേർ

നിവ ലേഖകൻ

ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയും ഇറ്റാലിയൻ ക്ലബ്ബായ ഇന്റർ മിലാനും മാറ്റുരയ്ക്കുന്നു. ആഴ്സണലിനെ തോൽപ്പിച്ച് പിഎസ്ജിയും ബാഴ്സലോണയെ പരാജയപ്പെടുത്തി ഇന്റർ മിലാനും ഫൈനലിൽ പ്രവേശിച്ചു. ജൂൺ ഒന്നിനാണ് ഫൈനൽ മത്സരം.

Inter Milan Lazio Serie A

സീരി എയിൽ ഇന്റർ മിലാൻ ലാസിയോയെ തകർത്തു; ഏകപക്ഷീയമായ ആറ് ഗോളുകൾക്ക് വിജയം

നിവ ലേഖകൻ

സീരി എയിൽ ഇന്റർ മിലാൻ ലാസിയോയെ 6-0ന് തകർത്തു. ലാസിയോയുടെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഹകൻ കാൽഹാനോഗ്ലു, ഫെഡറിക്കോ ഡിമാർക്കോ, നിക്കോളോ ബരെല്ല, ഡെൻസൽ ഡംഫ്രീസ്, കാർലോസ് അഗസ്റ്റോ, മാർക്കസ് തുറം എന്നിവർ ഗോൾ നേടി. ഈ വിജയത്തോടെ ഇന്റർ മിലാൻ ലീഗിൽ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു.