ചൊവ്വയിൽ പറന്ന ആദ്യ മനുഷ്യനിർമ്മിത വസ്തുവായ ഇൻജെന്യൂയിറ്റി ഹെലികോപ്റ്ററിന്റെ തകർച്ചയ്ക്ക് ഒരു വർഷം തികയുന്നു. 72-ാമത്തെ പറക്കലിനിടെയാണ് ഹെലികോപ്റ്റർ തകർന്നത്. എന്നാൽ പ്രതീക്ഷിച്ചതിലും കൂടുതൽ വിജയകരമായ പറക്കലുകൾ ഇൻജെന്യൂയിറ്റി നടത്തി.