ആലപ്പുഴയിൽ അസാധാരണ വൈകല്യത്തോടെ ജനിച്ച കുഞ്ഞിന് അടിയന്തര വിദഗ്ധ ചികിത്സ ആവശ്യമാണെന്ന് മെഡിക്കൽ ബോർഡ് നിർദ്ദേശിച്ചു. കുഞ്ഞിന്റെ ആരോഗ്യനില ഗുരുതരമാണെന്നും ഏതു നിമിഷവും ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വരുമെന്നും ബോർഡ് മുന്നറിയിപ്പ് നൽകി. എന്നാൽ, തുടർ ചികിത്സയ്ക്ക് ആരോഗ്യ വകുപ്പ് ഇതുവരെ ഉറപ്പ് നൽകിയിട്ടില്ലെന്ന് കുടുംബം ആശങ്ക പ്രകടിപ്പിച്ചു.