Indigo Flight

ലഖ്നൗ വിമാനത്താവളത്തിൽ വൻ ദുരന്തം ഒഴിവായി;സമയോചിത ഇടപെടലിലൂടെ രക്ഷപെട്ട് 171 യാത്രക്കാർ
ലഖ്നൗ വിമാനത്താവളത്തിൽ വൻ ദുരന്തം ഒഴിവായി. റൺവേയിൽ അതിവേഗത്തിൽ കുതിക്കവെ പറന്നുയരാൻ കഴിയാതെ വന്നതിനെ തുടർന്ന് ഡൽഹിയിലേക്കുള്ള ഇൻഡിഗോ വിമാനം അടിയന്തര ബ്രേക്ക് ഉപയോഗിച്ച് നിർത്തി. സമാജ്വാദി പാർട്ടി എംപി ഡിംപിൾ യാദവ് ഉൾപ്പെടെ 171 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. പൈലറ്റിന്റെ സമയോചിതമായ ഇടപെടലിനെ തുടർന്നാണ് ദുരന്തം ഒഴിവായത്.

കൊൽക്കത്ത-ഡൽഹി ഇൻഡിഗോ വിമാനത്തിൽ മതപരമായ മുദ്രാവാക്യം; ജീവനക്കാർക്ക് മർദ്ദനം, വിമാനം വൈകി
കൊൽക്കത്ത-ഡൽഹി ഇൻഡിഗോ വിമാനത്തിൽ മതപരമായ മുദ്രാവാക്യം വിളിച്ചതിനെ തുടർന്ന് തർക്കമുണ്ടായി. മദ്യപിച്ചെത്തിയ അഭിഭാഷകൻ മുദ്രാവാക്യം വിളിക്കാൻ പ്രേരിപ്പിച്ചതാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. ക്യാബിൻ ക്രൂവിനെ യാത്രക്കാർ മർദ്ദിച്ചതായും പരാതിയുണ്ട്.

ദോഹ കൊച്ചി ഇൻഡിഗോ വിമാനം വൈകുന്നു; 150 യാത്രക്കാർ ദുരിതത്തിൽ
ഖത്തർ തലസ്ഥാനമായ ദോഹയിൽ നിന്ന് കൊച്ചിയിലേക്കുള്ള ഇൻഡിഗോ വിമാനം മണിക്കൂറുകളായി വൈകുന്നു. രാവിലെ 8.30ന് പുറപ്പെടേണ്ടിയിരുന്ന വിമാനം ഉച്ച കഴിഞ്ഞിട്ടും പുറപ്പെട്ടിട്ടില്ല. ഇതോടെ 150-ഓളം പേരുടെ യാത്ര പ്രതിസന്ധിയിലായി. വിമാന കമ്പനി കൃത്യമായ മറുപടി നല്കുന്നില്ലെന്ന് യാത്രക്കാര് പരാതിപ്പെട്ടു.

ലാൻഡിങ്ങിനിടെ ഇൻഡിഗോ വിമാനത്തിന്റെ വാൽ ഉരസി; ഡിജിസിഎ അന്വേഷണം
മുംബൈയിൽ ലാൻഡിങ്ങിനിടെ ഇൻഡിഗോ വിമാനത്തിന്റെ വാൽഭാഗം റൺവേയിൽ ഉരസിയ സംഭവത്തിൽ ഡിജിസിഎ അന്വേഷണം ആരംഭിച്ചു. ബാങ്കോക്കിൽ നിന്ന് വന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. പ്രതികൂല കാലാവസ്ഥയെ തുടർന്ന് ലാൻഡിങ് ഉപേക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം.

കാണാതായ ഇന്ഡിഗോ യാത്രക്കാരനെ കണ്ടെത്തി; സംഭവം ഇങ്ങനെ
ഇൻഡിഗോ വിമാനത്തിൽ മർദ്ദനമേറ്റ സംഭവത്തിന് പിന്നാലെ കാണാതായ ഹുസൈൻ അഹമ്മദ് മസുംദാറിനെ കണ്ടെത്തി. അസമിലെ ബാർപേട്ട റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ഇയാളെ കണ്ടെത്തിയത്. അസുഖബാധിതനായ പിതാവിനെ കാണാനായി മുംബൈയിൽ നിന്നും വരികയായിരുന്നു ഹുസൈൻ എന്നും ബന്ധുക്കൾ അറിയിച്ചു.

ഇൻഡിഗോ വിമാനം അടിയന്തരമായി ബെംഗളൂരുവിൽ ഇറക്കി; കാരണം ഇന്ധനക്ഷാമം
ഗുവഹത്തിയിൽ നിന്ന് ചെന്നൈയിലേക്ക് പോവുകയായിരുന്ന ഇൻഡിഗോ വിമാനം ബെംഗളൂരുവിൽ അടിയന്തരമായി ഇറക്കി. വിമാനത്തിൽ മതിയായ ഇന്ധനം ഇല്ലാത്തതിനെ തുടർന്നാണ് ലാൻഡിംഗ് നടത്തിയത്. 168 യാത്രക്കാരുമായി പോവുകയായിരുന്ന വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു.

വ്യോമാതിർത്തി ഉപയോഗിക്കാൻ അനുമതി നിഷേധിച്ച് പാകിസ്താൻ; സുരക്ഷിതമായി ലാൻഡിംഗ് നടത്തി ഇൻഡിഗോ വിമാനം
ഡൽഹിയിൽ നിന്ന് ശ്രീനഗറിലേക്ക് പോയ ഇൻഡിഗോ വിമാനം ആകാശച്ചുഴിയിൽപ്പെട്ടതിനെത്തുടർന്ന് വ്യോമാതിർത്തി കടക്കാൻ അനുമതി തേടിയെങ്കിലും പാകിസ്താൻ എയർ ട്രാഫിക് കൺട്രോൾ ഇത് നിരസിച്ചു. പ്രതികൂല കാലാവസ്ഥയെ തുടർന്ന് വിമാനം ആടിയുലഞ്ഞെന്നും യാത്രക്കാർ പരിഭ്രാന്തരായെന്നും റിപ്പോർട്ടുകളുണ്ട്. തുടർന്ന് വിമാനം നിശ്ചയിച്ചിരുന്ന പാതയിലൂടെ തന്നെ മുന്നോട്ട് പോവുകയും സുരക്ഷിതമായി ലാൻഡ് ചെയ്യുകയും ചെയ്തു.