‘ഇന്ത്യാസ് ഗോട്ട് ലേറ്റന്റി’ എന്ന യൂട്യൂബ് ഷോയിൽ രൺവീർ അല്ലാബാദിയ നടത്തിയ അശ്ലീല പരാമർശം വിവാദമായി. വ്യാപക പ്രതിഷേധത്തെ തുടർന്ന് മാപ്പ് പറഞ്ഞ രൺവീർ, ഷോയുടെ വീഡിയോകൾ നീക്കം ചെയ്തു. സമയ് റെയ്ന ഉൾപ്പെടെയുള്ളവർക്കെതിരെയും കേസെടുത്തിട്ടുണ്ട്.