Indian Railways

വന്ദേ ഭാരത് യാത്രക്കാർക്ക് സന്തോഷവാർത്ത; ട്രെയിൻ പുറപ്പെടുന്നതിന് 15 മിനിറ്റ് മുൻപ് വരെ ടിക്കറ്റ് ബുക്ക് ചെയ്യാം
വന്ദേ ഭാരത് എക്സ്പ്രസ്സിൽ യാത്ര ചെയ്യുന്നവർക്ക് ട്രെയിൻ പുറപ്പെടുന്നതിന് 15 മിനിറ്റ് മുൻപ് വരെ ടിക്കറ്റ് ബുക്ക് ചെയ്യാം. കേരളത്തിൽ സർവീസ് നടത്തുന്ന രണ്ട് വന്ദേ ഭാരത് ട്രെയിനുകളിലും ഈ സൗകര്യം ലഭ്യമാണ്. ഇന്ത്യൻ റെയിൽവേയുടെ പാസഞ്ചർ റിസർവേഷൻ സിസ്റ്റത്തിൽ (PRS) ആവശ്യമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.

ട്രെയിനുകളിൽ സിസിടിവി സ്ഥാപിക്കാൻ തീരുമാനം; സുരക്ഷ ശക്തമാക്കുന്നു
രാജ്യത്തെ ട്രെയിനുകളിൽ സിസിടിവി കാമറകൾ സ്ഥാപിക്കാൻ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് അനുമതി നൽകി. 74000 കോച്ചുകളിലും 15,000 എഞ്ചിനുകളിലും കാമറകൾ സ്ഥാപിക്കും. യാത്രക്കാരുടെ സ്വകാര്യത ഉറപ്പുവരുത്തുന്നതിനായി കോച്ചുകളിലെ പൊതു ഇടങ്ങളിൽ മാത്രമാകും കാമറകൾ സ്ഥാപിക്കുക.

ഇനി ട്രെയിനിലെ പരാതികൾ വാട്സാപ്പിലൂടെ അറിയിക്കാം; റെയിൽമദദ് ചാറ്റ് ബോട്ട്
ഇന്ത്യൻ റെയിൽവേ യാത്രക്കാർക്കായി "റെയിൽമദദ്" എന്ന വാട്സാപ്പ് ചാറ്റ് ബോട്ട് ആരംഭിച്ചു. 7982139139 എന്ന നമ്പറിൽ യാത്രക്കാർക്ക് പരാതികൾ രജിസ്റ്റർ ചെയ്യാം. റിസർവ്ഡ്, ജനറൽ ടിക്കറ്റ് യാത്രക്കാർക്കും ഈ സേവനം ലഭ്യമാണ്.

റെയിൽവേയിൽ 3.12 ലക്ഷം ഒഴിവുകൾ; നിയമനം വൈകുന്നു
ഇന്ത്യൻ റെയിൽവേയിൽ ലോക്കോ പൈലറ്റ്, മെക്കാനിക്കൽ, ഇലക്ട്രിക്കൽ തുടങ്ങിയ വിവിധ വിഭാഗങ്ങളിലായി 3.12 ലക്ഷം ഒഴിവുകൾ നികത്താതെ കിടക്കുന്നു. നിലവിൽ 12.20 ലക്ഷം സ്ഥിരം ജീവനക്കാരും 7.5 ലക്ഷം കരാർ ജീവനക്കാരുമാണ് റെയിൽവേയിലുള്ളത്. നിയമനം വൈകുന്നതിനെതിരെ ഉദ്യോഗാർത്ഥികൾ പ്രതിഷേധവുമായി രംഗത്ത്.

വന്ദേഭാരത് ട്രെയിനിൽ ചോർച്ച; എസി പ്രവർത്തിച്ചില്ല, റീഫണ്ട് തേടി യാത്രക്കാർ
വാരാണസിയിൽ നിന്ന് ന്യൂഡൽഹിയിലേക്കുള്ള വന്ദേഭാരത് ട്രെയിനിലാണ് എ.സിയിൽ നിന്ന് വെള്ളം സീറ്റിലേക്ക് ഒലിച്ചിറങ്ങിയത്. എസി പ്രവർത്തിക്കാത്തതിനെക്കുറിച്ചും യാത്രക്കാർ പരാതിപ്പെട്ടിട്ടുണ്ട്. തകരാർ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് ചില യാത്രക്കാർ പണം തിരികെ ആവശ്യപ്പെട്ടു.

റെയിൽവേ യാത്രാ നിരക്കുകൾ വർദ്ധിപ്പിക്കുന്നു; ജൂലൈ 1 മുതൽ പ്രാബല്യത്തിൽ
ഇന്ത്യൻ റെയിൽവേ യാത്രാ നിരക്കുകൾ വർദ്ധിപ്പിക്കാൻ ഒരുങ്ങുന്നു. ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നിരക്കുകൾ അനുസരിച്ച് 500 കിലോമീറ്ററിന് മുകളിലുള്ള യാത്രകൾക്ക് കിലോമീറ്ററിന് അര പൈസ കൂടും. തത്കാൽ ടിക്കറ്റ് ബുക്കിംഗുകൾക്ക് ആധാർ രജിസ്ട്രേഷൻ നിർബന്ധമാക്കിയതാണ് മറ്റൊരു പ്രധാനപ്പെട്ട മാറ്റം.

കൊങ്കൺ റെയിൽവേ ഇന്ത്യൻ റെയിൽവേയിൽ ലയിക്കുന്നു; മഹാരാഷ്ട്രയുടെ പച്ചക്കൊടി
കൊങ്കൺ റെയിൽവേയെ ഇന്ത്യൻ റെയിൽവേയിൽ ലയിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് വേഗം കൈവരുന്നു. മഹാരാഷ്ട്ര സർക്കാരിന്റെ സമ്മതത്തോടെ ലയനത്തിനുള്ള സാധ്യത തെളിയുന്നു. ലയനം യാഥാർഥ്യമാകുന്നതോടെ പാതയിൽ കൂടുതൽ വികസനം പ്രതീക്ഷിക്കാം.

ഇന്ത്യൻ റെയിൽവേയുടെ ‘സ്വാറെയിൽ’ ആപ്പ് പുറത്തിറങ്ങി; ടിക്കറ്റ് ബുക്കിംഗും തത്സമയ ലൊക്കേഷനും ഇനി എളുപ്പം
ഇന്ത്യൻ റെയിൽവേ എല്ലാ യാത്രാ സേവനങ്ങളും ഒരു കുടക്കീഴിലാക്കി കൊണ്ട് 'സ്വാറെയിൽ' എന്ന പുതിയ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി. ആൻഡ്രോയിഡ് ഉപഭോക്താക്കൾക്കായി ഗൂഗിൾ പ്ലേ സ്റ്റോറിൽ ഇത് ലഭ്യമാണ്. ടിക്കറ്റ് ബുക്കിംഗ്, തത്സമയ ലൊക്കേഷൻ ട്രാക്കിംഗ് തുടങ്ങിയ നിരവധി ഫീച്ചറുകൾ ഇതിൽ ലഭ്യമാണ്.

അതിർത്തിയിൽ റെയിൽവേ സുരക്ഷ ശക്തമാക്കി; കുടുങ്ങിയവർക്കായി പ്രത്യേക ട്രെയിനുകൾ
അതിർത്തിയിൽ സംഘർഷ സാധ്യത കണക്കിലെടുത്ത് റെയിൽവേ പൊലീസ് സുരക്ഷ ശക്തമാക്കി. റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും സുരക്ഷ കർശനമാക്കിയിട്ടുണ്ട്. അതിർത്തിയിൽ കുടുങ്ങിയവർക്കായി പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തുമെന്നും റെയിൽവേ അറിയിച്ചു.

ഇന്ത്യൻ റെയിൽവേയിൽ 9,970 അസിസ്റ്റന്റ് ലോക്കോ പൈലറ്റ് ഒഴിവുകൾ
ഇന്ത്യൻ റെയിൽവേയിൽ 9,970 അസിസ്റ്റന്റ് ലോക്കോ പൈലറ്റ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മേയ് 11 വരെയാണ് അപേക്ഷിക്കേണ്ട അവസാന തീയതി. പത്താം ക്ലാസും ഐടിഐ യോഗ്യതയുമാണ് അടിസ്ഥാന യോഗ്യത.

തത്കാൽ ടിക്കറ്റ് ബുക്കിംഗ് സമയത്തിൽ മാറ്റമില്ലെന്ന് റെയിൽവേ
തത്കാൽ ടിക്കറ്റ് ബുക്കിംഗ് സമയക്രമത്തിൽ മാറ്റമില്ലെന്ന് ഇന്ത്യൻ റെയിൽവേ വ്യക്തമാക്കി. എസി ക്ലാസുകൾക്ക് രാവിലെ 10 മണിക്കും സ്ലീപ്പർ ക്ലാസുകൾക്ക് 11 മണിക്കും ബുക്കിംഗ് ആരംഭിക്കും. സാമൂഹ്യമാധ്യമങ്ങളിലെ വ്യാജപ്രചാരണങ്ങളിൽ വീഴരുതെന്ന് റെയിൽവേ യാത്രക്കാരോട് അഭ്യർത്ഥിച്ചു.

ട്രെയിൻ യാത്ര: മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും ലോവർ ബർത്ത് മുൻഗണന
മുതിർന്ന പൗരന്മാർ, ഭിന്നശേഷിക്കാർ, ഗർഭിണികൾ എന്നിവർക്ക് ലോവർ ബർത്ത് മുൻഗണന നൽകി ഇന്ത്യൻ റെയിൽവേ. യാന്ത്രിക സംവിധാനത്തിലൂടെയാണ് സീറ്റ് വിതരണം. റിസർവേഷൻ സമയത്ത് ലോവർ ബർത്ത് ആവശ്യപ്പെടണം.