Indian Railway

ട്രെയിൻ ടിക്കറ്റ് തീയതി ഇനി ഫീസില്ലാതെ മാറ്റാം; ജനുവരി ഒന്നു മുതൽ പുതിയ സൗകര്യമൊരുക്കി റെയിൽവേ
കൺഫേം ചെയ്ത ട്രെയിൻ ടിക്കറ്റുകളുടെ യാത്രാ തീയതി മാറ്റാനുള്ള സൗകര്യവുമായി ഇന്ത്യൻ റെയിൽവേ. ജനുവരി ഒന്നു മുതൽ പുതിയ രീതി നിലവിൽ വരും. ഫീസ് ഇല്ലാതെ ഓൺലൈനായി യാത്രാ തീയതി മാറ്റാൻ കഴിയും.

റെയിൽവേ സ്റ്റേഷനുകൾ ഇനി ഡ്രോൺ ഉപയോഗിച്ച് വൃത്തിയാക്കും; തുടക്കം കാമാഖ്യയിൽ
രാജ്യത്തെ റെയിൽവേ സ്റ്റേഷനുകളും കോച്ചുകളും വൃത്തിയാക്കാൻ ഡ്രോണുകൾ ഉപയോഗിക്കുന്ന ഹൈടെക് ശുചീകരണ രീതിക്ക് ഇന്ത്യൻ റെയിൽവേ തുടക്കമിട്ടു. ആദ്യമായി ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് അസമിലെ കാമാഖ്യ റെയിൽവേ സ്റ്റേഷനാണ് വൃത്തിയാക്കിയത്. ജീവനക്കാർക്ക് എത്തിച്ചേരാൻ സാധിക്കാത്ത ഭാഗങ്ങൾ വൃത്തിയാക്കുക എന്നതാണ് ലക്ഷ്യം.

വേണാട് എക്സ്പ്രസ് സംഭവം: അന്വേഷണം നടത്തുമെന്ന് റെയിൽവേ; മന്ത്രി വി അബ്ദുറഹ്മാൻ പ്രതികരിച്ചു
വേണാട് എക്സ്പ്രസിൽ യാത്രക്കാർ കുഴഞ്ഞുവീണ സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് ഇന്ത്യൻ റെയിൽവേ പ്രഖ്യാപിച്ചു. തിക്കും തിരക്കുമാണ് യാത്രക്കാർ കുഴഞ്ഞുവീഴാൻ കാരണമായതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ദീർഘദൂര യാത്രക്കാരുടെ പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്ന് മന്ത്രി വി അബ്ദുറഹ്മാൻ ആവശ്യപ്പെട്ടു.