Indian Origin

Harjas Singh triple century

ഓസ്ട്രേലിയയിൽ ചരിത്രമെഴുതി ഇന്ത്യൻ വംശജൻ; ഏകദിന ക്രിക്കറ്റിൽ ട്രിപ്പിൾ സെഞ്ച്വറി

നിവ ലേഖകൻ

ഇന്ത്യൻ വംശജനായ ഹർജാസ് സിംഗ് ഓസ്ട്രേലിയൻ ഏകദിന ക്രിക്കറ്റിൽ ചരിത്രമെഴുതി. സിഡ്നി ക്രിക്കറ്റ് ക്ലബ്ബിനെതിരെ 141 പന്തിൽ 314 റൺസ് നേടി താരം റെക്കോർഡ് ഇട്ടു. ഗ്രേഡ് ലെവൽ ക്രിക്കറ്റിൽ 50 ഓവർ ഫോർമാറ്റിൽ ട്രിപ്പിൾ സെഞ്ച്വറി നേടുന്ന ആദ്യ ക്രിക്കറ്റ് കളിക്കാരനുമായി ഹർജാസ്.

California murder case

ലൈംഗിക പീഡനക്കേസ് പ്രതിയെ കൊലപ്പെടുത്തി; ഇന്ത്യൻ വംശജൻ കാലിഫോർണിയയിൽ അറസ്റ്റിൽ

നിവ ലേഖകൻ

കാലിഫോർണിയയിൽ ലൈംഗിക പീഡനക്കേസിൽ പ്രതിയായ വൃദ്ധനെ കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ വംശജൻ അറസ്റ്റിലായി. വരുൺ സുരേഷ് (29) ആണ് കാലിഫോർണിയയിൽ പിടിയിലായത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ ഡേവിഡ് ബ്രിമറിനെ (71) ആണ് കൊലപ്പെടുത്തിയത്. കുഞ്ഞുങ്ങളെ ഉപദ്രവിക്കുന്ന ഇത്തരക്കാർ കൊല്ലപ്പെടണമെന്ന് വരുൺ മൊഴി നൽകി.

California shooting case

സൗത്ത് കാലിഫോർണിയ വെടിവയ്പ്പ്: ഇന്ത്യൻ വംശജ കൊല്ലപ്പെട്ട കേസിൽ പ്രതി പിടിയിൽ

നിവ ലേഖകൻ

സൗത്ത് കാലിഫോർണിയയിൽ സെപ്റ്റംബർ 16ന് വെടിയേറ്റു മരിച്ച ഇന്ത്യൻ വംശജയായ കിരൺബെൻ പട്ടേലിന്റെ കൊലപാതകത്തിൽ 21-കാരനായ സെയ്ദാന് മാക്ക് ഹിൽ അറസ്റ്റിലായി. സൗത്ത് മൗണ്ടൻ സ്ട്രീറ്റിലെ ഗ്യാസ് സ്റ്റേഷനിൽ പണം എണ്ണുന്നതിനിടെയാണ് കിരണിന് വെടിയേറ്റത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെക്കുറിച്ച് വിവരം ലഭിച്ചത്.