Indian expats

ഇന്ത്യക്കാർക്ക് കുറഞ്ഞ ചിലവിൽ യുഎഇ ഗോൾഡൻ വിസ; അറിയേണ്ടതെല്ലാം
യുണൈറ്റഡ് അറബ് എമിറേറ്റ്സ് പുതിയ ഗോൾഡൻ വിസ രീതി അവതരിപ്പിച്ചു.ഇന്ത്യക്കാർക്ക് 1,00,000 ദിർഹം (ഏകദേശം ₹23.30 ലക്ഷം) ഫീസ് അടച്ച് യുഎഇയുടെ ആജീവനാന്ത ഗോൾഡൻ വിസ ലഭിക്കും. ആദ്യഘട്ടത്തിൽ ഇന്ത്യയെയും ബംഗ്ലാദേശിനെയും ആണ് തിരഞ്ഞെടുത്തിരിക്കുന്നത്.

കുവൈറ്റിൽ പത്ത് ലക്ഷത്തിലധികം ഇന്ത്യൻ പ്രവാസികൾ
പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷന്റെ കണക്കുകൾ പ്രകാരം കുവൈറ്റിൽ 10,07,961 ഇന്ത്യക്കാരാണ് വസിക്കുന്നത്. ഇത് രാജ്യത്തെ ഏറ്റവും വലിയ പ്രവാസി സമൂഹമാണ്. 2023 ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യൻ പ്രവാസികളുടെ എണ്ണത്തിൽ 0.7% വർദ്ധനവുമുണ്ടായിട്ടുണ്ട്.

യുഎഇ പൊതുമാപ്പ് പദ്ധതി: 15,000 ഇന്ത്യക്കാർക്ക് സഹായമെത്തിച്ചതായി ദുബായ് ഇന്ത്യൻ കോൺസുലേറ്റ്
യുഎഇയിലെ പൊതുമാപ്പ് പദ്ധതിയിലൂടെ 15,000 ഇന്ത്യക്കാർക്ക് സഹായമെത്തിച്ചതായി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. 3,700 പേർക്ക് എക്സിറ്റ് പെർമിറ്റ് നൽകി. സെപ്റ്റംബർ 1 മുതൽ ഡിസംബർ 31 വരെയായിരുന്നു പദ്ധതി നിലവിലുണ്ടായിരുന്നത്.