Indian Evacuation

പശ്ചിമേഷ്യൻ സംഘർഷം: 4415 ഇന്ത്യക്കാരെ ഒഴിപ്പിച്ചു; വ്യോമാതിർത്തി തുറന്ന് ഇറാൻ
പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇതുവരെ 4415 ഇന്ത്യക്കാരെ ഒഴിപ്പിച്ചു. ഇതിൽ ഇറാനിൽ നിന്ന് 3597 പേരെയും ഇസ്രായേലിൽ നിന്ന് 818 പേരെയുമാണ് രക്ഷപ്പെടുത്തിയത്. രക്ഷാപ്രവർത്തനത്തിന് സഹായം നൽകിയ ഇറാൻ സർക്കാരിന് വിദേശകാര്യവക്താവ് നന്ദി അറിയിച്ചു.

ഓപ്പറേഷൻ സിന്ധു: ഇറാനിൽ നിന്ന് 1,713 ഇന്ത്യക്കാരെ തിരിച്ചെത്തിച്ചു
ഇസ്രായേലുമായുള്ള സംഘർഷം ശക്തമാകുന്നതിനിടെ ഇറാനിൽ നിന്ന് 1,713 ഇന്ത്യൻ പൗരന്മാരെ തിരികെ എത്തിച്ചു. ഓപ്പറേഷൻ സിന്ധുവിൻ്റെ ഭാഗമായി ആറാം വിമാനം ഇന്നലെ രാത്രി ഡൽഹിയിൽ എത്തിയതോടെ 1,713 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു. ഇസ്രായേലിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു.

ഓപ്പറേഷൻ സിന്ധു: മഷ്ഹാദിൽ നിന്നുള്ള രണ്ടാമത്തെ വിമാനം ഡൽഹിയിലെത്തി; 256 പേരിൽ ഒരു മലയാളി വിദ്യാർത്ഥിയും
ഇറാൻ-ഇസ്രായേൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ ആരംഭിച്ച ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമായി 256 യാത്രക്കാരുമായി മഷ്ഹാദിൽ നിന്നുള്ള രണ്ടാമത്തെ വിമാനം ഡൽഹിയിൽ എത്തി. ടെഹ്റാൻ ഷാഹിദ് ബെഹ്ഷത്തി സർവകലാശാലയിലെ മലയാളി വിദ്യാർത്ഥിനി ഫാദിലയും വിമാനത്തിലുണ്ടായിരുന്നു. ഇതുവരെ 773 പേരെ നാട്ടിലെത്തിച്ചെന്നും, വരും ദിവസങ്ങളിലും വിമാനങ്ങൾ ഉണ്ടാകുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ഓപ്പറേഷൻ സിന്ധു: ഇറാനിൽ നിന്ന് 110 ഇന്ത്യൻ വിദ്യാർഥികൾ ഡൽഹിയിലെത്തി
ഇറാൻ-ഇസ്രായേൽ സംഘർഷം തുടരുന്നതിനിടെ ഓപ്പറേഷൻ സിന്ധു വഴി 110 ഇന്ത്യൻ വിദ്യാർഥികളെ ഡൽഹിയിൽ തിരിച്ചെത്തിച്ചു. ഇൻഡിഗോയുടെ പ്രത്യേക വിമാനത്തിൽ എത്തിയവരിൽ 90 പേർ ജമ്മു കശ്മീർ സ്വദേശികളാണ്. ടെൽ അവീവിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന നടപടികൾ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.

‘ഓപ്പറേഷൻ സിന്ധു’: ഇറാന് അതിര്ത്തി കടന്ന 110 വിദ്യാര്ത്ഥികള് നാളെ ഡല്ഹിയിലെത്തും
ഇറാനിലെ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന ദൗത്യത്തിന് വിദേശകാര്യ മന്ത്രാലയം 'ഓപ്പറേഷൻ സിന്ധു' എന്ന് പേര് നൽകി. അർമേനിയയിൽ എത്തിച്ച 110 വിദ്യാർത്ഥികളുടെ ആദ്യ സംഘം നാളെ പുലർച്ചെ ഡൽഹിയിൽ എത്തും. ടെഹ്റാൻ വിട്ട 600 വിദ്യാർത്ഥികൾ ക്വോമ നഗരത്തിൽ തുടരുകയാണ്.