Indian Economy

2024ൽ ഇന്ത്യയിൽ അതിസമ്പന്നരുടെ എണ്ണം 6% വർദ്ധിച്ചു; 2028 ലേക്ക് 93,753 ആകുമെന്ന് കണക്ക്
2024ൽ ഇന്ത്യയിൽ അതിസമ്പന്നരായ വ്യക്തികളുടെ എണ്ണം 6% വർദ്ധിച്ചിട്ടുണ്ട്. 10 ദശലക്ഷം ഡോളറിൽ അധികം സമ്പത്തുള്ളവരുടെ എണ്ണം 85,698 ആയി ഉയർന്നു. 2028 ആകുമ്പോഴേക്കും ഈ എണ്ണം 93,753 ആകുമെന്ന് കണക്കാക്കുന്നു.

ട്രംപ് പ്രഖ്യാപനം; ഇന്ത്യൻ ഓഹരി വിപണിയിൽ വൻ ഇടിവ്
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നയപ്രഖ്യാപനങ്ങളെ തുടർന്ന് ഇന്ത്യൻ ഓഹരി വിപണിയിൽ വൻ ഇടിവ്. ഏഴ് മാസത്തിനിടെയുള്ള ഏറ്റവും വലിയ ഇടിവാണ് മുംബൈ ഓഹരി വിപണിയിൽ ഉണ്ടായത്. നിക്ഷേപകർക്ക് 7.48 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് സംഭവിച്ചത്.

മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്റെ അന്ത്യകർമ്മങ്ങൾ നാളെ; ഭൗതിക ശരീരം കോൺഗ്രസ് ആസ്ഥാനത്ത് പൊതുദർശനത്തിന്
മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്റെ അന്ത്യകർമ്മങ്ങൾ നാളെ നടക്കും. ഭൗതിക ശരീരം കോൺഗ്രസ് ദേശീയ ആസ്ഥാനത്ത് പൊതുദർശനത്തിന് വയ്ക്കും. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ഡൽഹി എയിംസിലായിരുന്നു അന്ത്യം.

ഉയർന്ന ശമ്പളക്കാർ രാജ്യം വിടണമെന്ന് ദില്ലി സ്റ്റാർട്ടപ്പ് ഉടമ; വിവാദ കുറിപ്പ് വൈറൽ
ദില്ലിയിലെ ഒരു സ്റ്റാർട്ടപ്പ് കമ്പനി ഉടമ ഉയർന്ന ശമ്പളക്കാർ രാജ്യം വിടണമെന്ന് നിർദേശിച്ച് വിവാദത്തിൽ. രാജ്യത്തെ നിയമങ്ങളെ 'മണ്ടത്തരം നിറഞ്ഞവ' എന്ന് വിമർശിച്ച അദ്ദേഹം, നവീകരണമില്ലായ്മ, ഉയർന്ന നികുതി, അഴിമതി എന്നിവയെ കുറ്റപ്പെടുത്തി. വൈറലായ പോസ്റ്റ് പിന്നീട് ഡിലീറ്റ് ചെയ്തു.

യുപിഐ പണമിടപാടുകളിൽ നേരിയ കുറവ്; ഉത്സവകാല ചെലവുകൾക്ക് ശേഷം മാറ്റം
രാജ്യത്തെ യുപിഐ പണമിടപാടുകളിൽ നവംബറിൽ നേരിയ കുറവ് രേഖപ്പെടുത്തി. ഒക്ടോബറിനെ അപേക്ഷിച്ച് 7% കുറവാണ് സംഭവിച്ചത്. എന്നാൽ മുൻ വർഷത്തെ അപേക്ഷിച്ച് വളർച്ച നിലനിൽക്കുന്നു.

2000 രൂപ നോട്ടുകൾ തിരിച്ചെത്തിയില്ല; 7000 കോടി രൂപയുടെ നോട്ടുകൾ ഇനിയും വിപണിയിൽ
2023 മെയ് 19 ന് റിസർവ് ബാങ്ക് 2000 രൂപ നോട്ട് പിൻവലിച്ചെങ്കിലും ഏഴായിരം കോടി രൂപയുടെ നോട്ടുകൾ ഇനിയും തിരിച്ചെത്തിയില്ല. 98.04 ശതമാനം നോട്ടുകൾ തിരിച്ചെത്തിയെങ്കിലും 1.96 ശതമാനം ഇപ്പോഴും വിപണിയിലുണ്ട്. 2016 ൽ പുറത്തിറക്കിയ 2000 രൂപ നോട്ടിന്റെ അച്ചടി 2018-19 ൽ അവസാനിപ്പിച്ചിരുന്നു.

2000 രൂപ നോട്ടുകളിൽ 98.04 ശതമാനവും ബാങ്കിംഗ് സംവിധാനത്തിലേക്ക് തിരിച്ചെത്തി: ആർബിഐ റിപ്പോർട്ട്
2000 രൂപ നോട്ടുകളിൽ 98.04 ശതമാനവും ബാങ്കിംഗ് സംവിധാനത്തിലേക്ക് തിരിച്ചെത്തിയതായി ആർബിഐ റിപ്പോർട്ട് ചെയ്തു. 2023 മേയ് 19-ന് പിൻവലിച്ച നോട്ടുകളുടെ മൂല്യം 3.56 ലക്ഷം കോടി രൂപയിൽ നിന്ന് 6,970 കോടി രൂപയായി കുറഞ്ഞു. റിസർവ് ബാങ്ക് ഓഫീസുകളിലും പോസ്റ്റ് ഓഫീസുകൾ വഴിയും ഇപ്പോഴും നോട്ടുകൾ മാറ്റാൻ സാധിക്കും.

ഓഹരി വിപണി തകർച്ച: അഞ്ച് പ്രധാന കാരണങ്ങൾ
ഇന്ന് രാവിലെ മുതൽ ഓഹരി വിപണി കുത്തനെ താഴേക്ക് പതിക്കുന്നു. അമേരിക്കൻ തെരഞ്ഞെടുപ്പ്, ഇന്ത്യൻ കമ്പനികളുടെ മോശം പ്രകടനം, വിദേശ നിക്ഷേപം പിൻവലിക്കൽ, അന്താരാഷ്ട്ര സംഘർഷങ്ങൾ, ഇന്ധന വില വർധന എന്നിവയാണ് പ്രധാന കാരണങ്ങൾ. സെൻസെക്സ് 1000 പോയന്റിലേറെ ഇടിഞ്ഞു.

ഉത്സവകാല ചെലവ് കേന്ദ്രത്തിന് വൻ നേട്ടം; ഒക്ടോബറിൽ ജിഎസ്‌ടി വരുമാനം 1.87 ലക്ഷം കോടി
ഒക്ടോബറിൽ ജിഎസ്‌ടി വരുമാനം 1.87 ലക്ഷം കോടി രൂപയിലെത്തി, മുൻ വർഷത്തേക്കാൾ 8.9% വർധനവ്. ആഭ്യന്തര ഇടപാടുകളിൽ നിന്ന് 10.6% വളർച്ച രേഖപ്പെടുത്തി. നവംബറിലെ കണക്കുകൾ കൂടി നോക്കിയാലേ ഉത്സവകാലത്തിന്റെ യഥാർത്ഥ പ്രതിഫലനം മനസിലാകൂവെന്ന് വിദഗ്ധർ.

വിപണിയിൽ 79000 കോടി രൂപയുടെ കാറുകൾ വിൽക്കാതെ; ഡീലർമാർ പ്രതിസന്ധിയിൽ
വിപണിയിൽ എട്ട് ലക്ഷത്തോളം കാറുകൾ വിൽക്കാതെ കെട്ടിക്കിടക്കുന്നു. സെപ്തംബറിൽ കാർ വിൽപ്പനയിൽ 18.81 ശതമാനം ഇടിവ് സംഭവിച്ചു. മിക്ക കാർ ബ്രാൻഡുകളുടെയും ഡീലർമാർ കടുത്ത സാമ്പത്തിക പ്രയാസത്തിലാണ്.

പെട്രോൾ-ഡീസൽ വില കുറയ്ക്കാൻ സാധ്യത; രണ്ട് മുതൽ മൂന്ന് രൂപ വരെ കുറയാമെന്ന് ഇക്ര
രാജ്യത്തെ പൊതുമേഖലാ എണ്ണക്കമ്പനികൾക്ക് പെട്രോൾ-ഡീസൽ വില രണ്ട് മുതൽ മൂന്ന് രൂപ വരെ കുറയ്ക്കാൻ സാധിക്കുമെന്ന് റേറ്റിങ് ഏജൻസി ഇക്ര വ്യക്തമാക്കി. എണ്ണക്കമ്പനികളുടെ മാർക്കറ്റിങ് മാർജിൻ മെച്ചപ്പെട്ടതും ക്രൂഡ് ഓയിൽ വില കുറഞ്ഞതുമാണ് ഇതിന് കാരണം. ഒരു ലിറ്റർ പെട്രോളിൽ നിന്ന് 15 രൂപയും ഡീസലിൽ നിന്ന് 12 രൂപയും അറ്റാദായം ലഭിക്കുന്നുണ്ടെന്നും ഇക്ര വ്യക്തമാക്കി.