Indian Cricket

ലോകകപ്പ് കിരീടം നേടിയ അതേ വേദിയിൽ സ്മൃതിക്ക് വിവാഹാഭ്യർത്ഥന
ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയ്ക്ക് പ്രശസ്ത സംഗീത സംവിധായകൻ പലശ് മുച്ചാലിൽ നിന്ന് വിവാഹാഭ്യർത്ഥന. ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് ലോകകപ്പ് കിരീടം നേടിയ മുംബൈയിലെ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ വെച്ചായിരുന്നു വിവാഹാഭ്യർത്ഥന. ഈ മാസം 23-ന് ഇരുവരും വിവാഹിതരാകും.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റിൽ ഇന്ത്യയെ ഋഷഭ് പന്ത് നയിക്കും
ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ ഋഷഭ് പന്ത് ഇന്ത്യൻ ടീമിനെ നയിക്കും. നിലവിലെ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന് പരുക്കേറ്റതിനെ തുടർന്നാണ് ഈ മാറ്റം. ഗുവാഹത്തിയിലെ ബർസപാര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ശനിയാഴ്ചയാണ് മത്സരം ആരംഭിക്കുന്നത്.

ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിച്ച് പർവേസ് റസൂൽ
ജമ്മു കശ്മീരിൽ നിന്നുള്ള ആദ്യ ഇന്ത്യൻ ക്രിക്കറ്റ് താരമായ പർവേസ് റസൂൽ എല്ലാ ഫോർമാറ്റിൽ നിന്നുമുള്ള ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം നടത്തിയെങ്കിലും, രണ്ട് അന്താരാഷ്ട്ര മത്സരങ്ങളിൽ മാത്രമേ അദ്ദേഹം ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുള്ളൂ. ജമ്മു കശ്മീർ ക്രിക്കറ്റ് ബോർഡുമായുള്ള ഭിന്നതകളെ തുടർന്ന് താരം ശ്രീലങ്കയിൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിക്കാൻ പോയിരുന്നു.

സ്മൃതി മന്ദാന വിവാഹിതയാകുന്നു? സൂചന നൽകി പലാഷ് മുച്ഛൽ
ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാനയുടെ വിവാഹത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ശക്തമാകുന്നു. ബോളിവുഡ് കംപോസറും സംവിധായകനുമായ പലാഷ് മുച്ഛൽ നൽകിയ സൂചനകളാണ് ഇതിന് പിന്നിൽ. സ്മൃതി ഉടൻ തന്നെ ഇൻഡോറിൻ്റെ മരുമകളാകുമെന്നാണ് പലാഷ് ഒരു പ്രസ് മീറ്റിൽ പറഞ്ഞത്.

ഇന്ത്യൻ ക്രിക്കറ്റ് ടീം ജേഴ്സി സ്പോൺസർമാർ ഇനി അപ്പോളോ ടയേഴ്സ്; ഒരു മത്സരത്തിന് 4.5 കോടി രൂപ
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ ജേഴ്സി സ്പോൺസർമാരായി അപ്പോളോ ടയേഴ്സ്. ഡ്രീം 11 പിന്മാറിയതിനെ തുടർന്നാണ് അപ്പോളോ ടയേഴ്സിന് അവസരം ലഭിച്ചത്. ഒരു മത്സരത്തിന് 4.5 കോടി രൂപയ്ക്കാണ് അപ്പോളോ ടയേഴ്സ് അവകാശം നേടിയത്, 2027 വരെയാണ് കാലാവധി.

ദുലീപ് ട്രോഫി 2025: മത്സരക്രമം പ്രഖ്യാപിച്ചു
2025 ലെ ദുലീപ് ട്രോഫി മത്സരങ്ങൾ ഓഗസ്റ്റ് 28 മുതൽ സെപ്റ്റംബർ 15 വരെ നടക്കും. ബെംഗളൂരുവിലെ രണ്ട് വേദികളിലായാണ് മത്സരങ്ങള് സംഘടിപ്പിക്കുന്നത്. ജിയോ ഹോട്ട്സ്റ്റാറില് മത്സരങ്ങള് തത്സമയം കാണാൻ സാധിക്കും.

ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിച്ച് ചേതേശ്വർ പൂജാര
ഇന്ത്യൻ ക്രിക്കറ്റ് താരം ചേതേശ്വർ പൂജാര എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. 2010-ൽ അരങ്ങേറ്റം കുറിച്ച താരം 103 ടെസ്റ്റുകളും 5 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. 43.60 ശരാശരിയിൽ 7,195 റൺസ് നേടിയിട്ടുണ്ട്.

കോഹ്ലിയോടുള്ള ആദരവ്; അവസാന ടെസ്റ്റ് ജഴ്സി ഫ്രെയിം ചെയ്ത് വീട്ടിൽ സൂക്ഷിച്ച് സിറാജ്
വിരാട് കോഹ്ലിയും മുഹമ്മദ് സിറാജും തമ്മിലുള്ള സൗഹൃദബന്ധം ഏവർക്കും അറിയുന്നതാണ്. സിറാജിന്റെ വീട്ടിൽ കോഹ്ലി ഒപ്പിട്ട അവസാന ടെസ്റ്റ് മത്സരത്തിലെ ജഴ്സി ഫ്രെയിം ചെയ്ത ചിത്രം ശ്രദ്ധേയമാകുന്നു. കോഹ്ലിയോടുള്ള സിറാജിന്റെ ആദരവിൻ്റെ ആഴം വ്യക്തമാക്കുന്ന ചിത്രമാണിത്.

‘ചെണ്ട’യിൽ നിന്ന് രക്ഷകനിലേക്ക്; സിറാജിന്റെ വളർച്ച വിസ്മയിപ്പിക്കുന്നെന്ന് ആരാധകർ
ഒരുകാലത്ത് പരിഹാസിക്കപ്പെട്ട ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ് ഇന്ന് ടീമിന്റെ രക്ഷകനാണ്. ഓവൽ ടെസ്റ്റിൽ രണ്ട് ഇന്നിംഗ്സുകളിലുമായി ഒൻപത് വിക്കറ്റുകൾ നേടി സിറാജ് മാൻ ഓഫ് ദി മാച്ച് പുരസ്കാരം നേടി. ആൻഡേഴ്സൺ-സച്ചിൻ ട്രോഫി ടെസ്റ്റ് പരമ്പര ഇന്ത്യ സമനിലയിൽ സ്വന്തമാക്കിയതിൽ സിറാജിന്റെ പ്രകടനം നിർണായകമായിരുന്നു.

ശുഭ്മാൻ ഗില്ലിന്റെ ഇരട്ട സെഞ്ചുറി; ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് മികച്ച ലീഡ്
ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യ 587 റൺസിന് പുറത്തായി. ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റെ ഇരട്ട സെഞ്ചുറിയാണ് ഇന്ത്യക്ക് മികച്ച സ്കോർ സമ്മാനിച്ചത്. രണ്ടാം ദിനം അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 77 റൺസ് നേടിയിട്ടുണ്ട്.

അണ്ടർ 19 ഏകദിനത്തിൽ മിന്നും പ്രകടനം; വേഗത്തിൽ അർധസെഞ്ച്വറി നേടി വൈഭവ് സൂര്യവംശി
ഇംഗ്ലണ്ടിനെതിരായ അണ്ടർ 19 ഏകദിന പരമ്പരയിൽ തകർപ്പൻ പ്രകടനം കാഴ്ചവെച്ച് വൈഭവ് സൂര്യവംശി. മൂന്നാം ഏകദിനത്തിൽ 31 പന്തിൽ 86 റൺസാണ് താരം നേടിയത്. അണ്ടർ 19 ഏകദിന ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ അർധ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ താരം എന്ന റെക്കോർഡ് വൈഭവ് സ്വന്തമാക്കി.

ലീഡ്സ് ടെസ്റ്റിൽ സെഞ്ചുറി നേടി ജയ്സ്വാൾ; റെക്കോർഡുകൾ സ്വന്തമാക്കി താരം
ലീഡ്സ് ടെസ്റ്റിൽ സെഞ്ചുറി നേടിയ യശസ്വി ജയ്സ്വാൾ, ഇംഗ്ലണ്ടിലും ഓസ്ട്രേലിയയിലും ആദ്യ മത്സരത്തിൽ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ ബാറ്റ്സ്മാനായി. തന്റെ അഞ്ചാമത്തെ ടെസ്റ്റ് സെഞ്ചുറിയാണ് അദ്ദേഹം ലീഡ്സിൽ നേടിയത്. സൗരവ് ഗാംഗുലി, വിജയ് മഞ്ജരേക്കർ എന്നിവരടങ്ങുന്നവരുടെ പട്ടികയിലേക്കും ജയ്സ്വാൾ എത്തി.