Indian Aviation

നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി
നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. ഡിസംബർ പകുതിയോടെ സർവീസുകൾ ആരംഭിക്കുന്ന ഈ വിമാനത്താവളത്തിന്റെ ആദ്യ ഘട്ടമാണ് ഇപ്പോൾ തുറക്കുന്നത്. രാജ്യത്തെ ആദ്യ വാട്ടർ ടാക്സി സൗകര്യമുള്ള വിമാനത്താവളമെന്ന പ്രത്യേകതയുമുണ്ട്.

സ്വദേശി കാവേരി എഞ്ചിൻ പറക്കൽ പരീക്ഷണത്തിന് സജ്ജം; ഇന്ത്യൻ വ്യോമയാന മേഖലയിൽ പുതിയ ചരിത്രം
ഇന്ത്യയിൽ വികസിപ്പിച്ച കാവേരി എഞ്ചിൻ റഷ്യയിൽ പറക്കൽ പരീക്ഷണത്തിന് ഒരുങ്ങുന്നു. ഇല്യൂഷിൻ-76 വിമാനത്തിൽ ഘടിപ്പിച്ച് 40,000 അടി ഉയരത്തിൽ നടത്തുന്ന പരീക്ഷണം വിജയിച്ചാൽ ഉത്പാദനം ആരംഭിക്കും. ഇത് ഇന്ത്യയുടെ വ്യോമയാന മേഖലയിൽ വലിയ മുന്നേറ്റമാകും.

ഇന്ഡിഗോയുടെ പുതിയ ബിസിനസ് ക്ലാസ് സേവനം ‘ഇന്ഡിഗോ സ്ട്രെച്ച്’: വിശദാംശങ്ങള് പുറത്ത്
ഇന്ഡിഗോ എയര്ലൈന്സ് പുതിയ ബിസിനസ് ക്ലാസ് സേവനമായ ഇന്ഡിഗോ സ്ട്രെച്ചിന്റെ വിശദാംശങ്ങള് പുറത്തുവിട്ടു. ഓഗസ്റ്റില് സര്വീസ് ആരംഭിക്കുന്ന ഈ സേവനം പ്രധാന മെട്രോ നഗരങ്ങളെ ബന്ധിപ്പിക്കും. താങ്ങാനാവുന്ന നിരക്കില് ബിസിനസ് ക്ലാസ് അനുഭവം നല്കാനാണ് ലക്ഷ്യമിടുന്നത്.

ഇന്ത്യയുടെ പുതിയ എയർലൈൻ ശംഖ് എയറിന് പ്രവർത്തനാനുമതി; ഉത്തർപ്രദേശിൽ നിന്നുള്ള ആദ്യ വിമാനക്കമ്പനി
ഇന്ത്യയുടെ പുതിയ എയർലൈൻ ശംഖ് എയറിന് കേന്ദ്ര ഏവിയേഷൻ മന്ത്രാലയം പ്രവർത്തനാനുമതി നൽകി. ഉത്തർപ്രദേശിൽ നിന്നുള്ള ആദ്യ വിമാനക്കമ്പനിയാണിത്. നോയിഡയും ലക്നൗവും പ്രധാന കേന്ദ്രങ്ങളായി പ്രവർത്തിക്കുന്ന ഈ കമ്പനി, ഇന്ത്യയിലെ പ്രധാന നഗരങ്ങളിലേക്ക് സർവീസുകൾ ആരംഭിക്കാനാണ് പദ്ധതിയിടുന്നത്.