Indian Astronaut

ആക്സിയം ഫോർ ദൗത്യത്തിൽ പങ്കാളിയായ ശുഭാൻശു ശുക്ല നാളെ ഇന്ത്യയിലെത്തും
ആക്സിയം ഫോർ ദൗത്യത്തിൽ പങ്കാളിയായ ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ശുഭാൻശു ശുക്ല നാളെ ഇന്ത്യയിലെത്തും. അദ്ദേഹത്തിന്റെ ബഹിരാകാശ ദൗത്യ വിജയം തിങ്കളാഴ്ച ലോക്സഭയിൽ ചർച്ച ചെയ്യും. ജൂൺ 25-നാണ് ആക്സിയം -4 ന്റെ മിഷൻ പൈലറ്റായി ശുഭാൻശു ശുക്ല ബഹിരാകാശത്തേക്ക് യാത്ര തിരിച്ചത്.

ശുഭാംശു ശുക്ലയുടെ നേട്ടം: അഭിനന്ദനവുമായി പ്രധാനമന്ത്രി
ഇന്ത്യൻ സഞ്ചാരി ശുഭാംശു ശുക്ല 18 ദിവസത്തെ ബഹിരാകാശ ദൗത്യം വിജയകരമായി പൂർത്തിയാക്കി തിരിച്ചെത്തി. അന്താരാഷ്ട്ര ബഹിരാകാശ നിലയം സന്ദർശിച്ച ആദ്യ ഇന്ത്യക്കാരനെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ചു. ഇത് ഗഗൻയാൻ ദൗത്യത്തിലേക്കുള്ള നാഴികക്കല്ലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബഹിരാകാശത്ത് ചരിത്രമെഴുതി ഇന്ത്യ: ശുഭാംശു ശുക്ല അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ പ്രവേശിച്ചു
ഇന്ത്യയുടെ ബഹിരാകാശ സ്വപ്നങ്ങൾക്ക് പുത്തൻ ഉണർവ് നൽകി ശുഭാംശു ശുക്ലയുടെ ചരിത്രപരമായ നേട്ടം. ആദ്യമായി ഒരു ഇന്ത്യക്കാരൻ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ പ്രവേശിച്ചു. ഗ്രേസ് പേടകം ഐഎസ്എസിലെ ഹാർമണി മൊഡ്യൂളിൽ എത്തിയതോടെ ശുഭാംശുവും സംഘവും 12 ദിവസം അവിടെ താമസിച്ച് 60 പരീക്ഷണങ്ങൾ നടത്തും. ഈ ദൗത്യം ഇസ്രോയ്ക്കും ഇന്ത്യൻ ബഹിരാകാശ ഗവേഷണത്തിനും ഒരു നാഴികക്കല്ലാണ്.