Indian army

പാക് ഭീകര കേന്ദ്രങ്ങളിൽ ആക്രമണം; 100 ഭീകരരെ വധിച്ചെന്ന് സൈന്യം
പാകിസ്താനിലെ ഒമ്പത് ഭീകര കേന്ദ്രങ്ങളിൽ നടത്തിയ ആക്രമണത്തിൽ 100-ഓളം ഭീകരരെ വധിച്ചതായി സൈന്യം അറിയിച്ചു. വെടിനിർത്തൽ ധാരണയ്ക്ക് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് സൈന്യം ഇക്കാര്യം സ്ഥിരീകരിച്ചത്. ഓപ്പറേഷൻ സിന്ദൂർ ഭീകരവാദത്തിനെതിരായ ശക്തമായ മറുപടിയാണെന്ന് സൈന്യം വിശേഷിപ്പിച്ചു.

സിന്ദൂരം നഷ്ടപ്പെട്ടവർക്ക് നീതി; ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് രാജ്നാഥ് സിംഗ്
ഓപ്പറേഷൻ സിന്ദൂറിലൂടെ സിന്ദൂരം നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് നീതി ലഭിച്ചെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ഭീകരതയുടെ മണ്ണ് സുരക്ഷിതമല്ലെന്നും ഭീകരരെ പിന്തുടർന്ന് വേട്ടയാടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാകിസ്താനിലെ സാധാരണക്കാരെ ലക്ഷ്യം വെച്ചിട്ടില്ലെന്നും എന്നാൽ ഇന്ത്യയിലെ ആരാധനാലയങ്ങൾ ആക്രമിക്കാൻ ശ്രമിച്ചവർക്ക് തക്കതായ മറുപടി നൽകിയെന്നും അദ്ദേഹം വ്യക്തമാക്കി.

സൈന്യത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എ.കെ. ആന്റണി
മുൻ പ്രതിരോധ മന്ത്രി എ.കെ. ആന്റണി സൈന്യത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഭീകരതക്കെതിരെ രാജ്യം ഒറ്റക്കെട്ടായി നിൽക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ഭീകരവിരുദ്ധ പോരാട്ടത്തിൽ സർക്കാർ നടത്തുന്ന എല്ലാ ശ്രമങ്ങൾക്കും പൂർണ്ണ പിന്തുണ നൽകുമെന്നും അദ്ദേഹം അറിയിച്ചു.

അതിർത്തിയിൽ പാക് ഡ്രോൺ ആക്രമണ ശ്രമം; 26 ഇടങ്ങളിൽ ഡ്രോൺ പ്രകോപനം
കഴിഞ്ഞ രണ്ട് രാത്രികളിലായി അതിർത്തിയിൽ 26 ഇടങ്ങളിൽ പാക് ഡ്രോണുകൾ ആക്രമണത്തിന് ശ്രമിച്ചു. ആകാശമാർഗമുള്ള എല്ലാ ആക്രമണങ്ങളെയും ഇന്ത്യൻ സേന പ്രതിരോധിച്ചു. അതിർത്തി ഗ്രാമങ്ങളിലെ ജനങ്ങൾ വീടിനുള്ളിൽ തുടരണമെന്ന് സർക്കാർ നിർദേശം നൽകി.

പാക് മിസൈൽ ആക്രമണ ശ്രമം തകർത്ത് ഇന്ത്യ; സിർസയിൽ മിസൈലിന്റെ ഭാഗങ്ങൾ കണ്ടെത്തി
ഹരിയാനയിലെ സിർസയിൽ മിസൈലിന്റെ ഭാഗങ്ങൾ കണ്ടെത്തി. ഡൽഹി ലക്ഷ്യമിട്ട് പാകിസ്താൻ നടത്തിയ മിസൈൽ ആക്രമണ ശ്രമം ഇന്ത്യൻ സൈന്യം തകർത്തു. ജമ്മു സെക്ടറിലെ ബിഎസ്എഫ് പോസ്റ്റുകൾക്ക് നേരെ പാകിസ്താൻ വെടിയുതിർത്തതിനെ തുടർന്ന് ഇന്ത്യൻ സൈന്യം അവരുടെ പോസ്റ്റുകൾ തകർത്തു.

പാക് വെടിവെപ്പിൽ വീരമൃത്യു വരിച്ച് ആന്ധ്രാപ്രദേശ് സ്വദേശി
നിയന്ത്രണരേഖയിലെ പാക് വെടിവെപ്പിൽ ആന്ധ്രാപ്രദേശ് സ്വദേശിയായ ജവാൻ വീരമൃത്യു വരിച്ചു. ശ്രീ സത്യസായി ജില്ലയിൽ നിന്നുള്ള മുരളി നായിക് എന്ന ജവാനാണ് മരിച്ചത്. അദ്ദേഹത്തിന്റെ ഭൗതിക ശരീരം നാളെ ഹൈദരാബാദിൽ എത്തിക്കും.

ഇന്ത്യൻ സൈന്യത്തെ പ്രശംസിച്ച് വിരാട് കോലിയും അനുഷ്ക ശർമ്മയും
ഇന്ത്യൻ സൈന്യത്തെ പ്രകീർത്തിച്ച് വിരാട് കോലിയും അനുഷ്ക ശർമ്മയും രംഗത്ത്. ദുഷ്കരമായ സമയങ്ങളിൽ സംരക്ഷിച്ചതിന് സൈന്യത്തിന് നന്ദി അറിയിച്ച് ഇരുവരും ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ടു. സൈനിക കുടുംബത്തിൽ നിന്നുള്ള ആളാണ് അനുഷ്ക ശർമ്മ.

പാക് ആക്രമണങ്ങളെ തകർത്ത് ഇന്ത്യ; ജമ്മു കശ്മീർ സുരക്ഷിതമെന്ന് സൈന്യം
ജമ്മു കശ്മീരിൽ പാക് ആക്രമണങ്ങളെ ഇന്ത്യൻ സൈന്യം ശക്തമായി പ്രതിരോധിച്ചു. പുലർച്ചെ നാലുമണിക്ക് ജമ്മു കശ്മീരിൽ ഡ്രോൺ ആക്രമണശ്രമം ഉണ്ടായി. ഇന്ത്യൻ സേനയുടെ തിരിച്ചടി ശക്തമായതോടെ പാക് സൈന്യം പ്രകോപനത്തിൽ നിന്ന് പിൻമാറി.

പൂഞ്ചിൽ പാക് ഷെല്ലാക്രമണം; സൈനികൻ വീരമൃത്യു
ജമ്മു കശ്മീരിലെ പൂഞ്ചിൽ പാകിസ്താൻ നടത്തിയ ഷെല്ലാക്രമണത്തിൽ സൈനികൻ വീരമൃത്യു വരിച്ചു. ഹരിയാനയിലെ പല്വാൾ സ്വദേശിയായ ലാൻസ് നായിക് ദിനേശ് കുമാറാണ് മരിച്ചത്. നിയന്ത്രണരേഖയിലെ സ്ഥിതിഗതികൾ സൈന്യം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.

ഓപ്പറേഷൻ സിന്ദൂറിനെ അഭിനന്ദിച്ച് പൃഥ്വിരാജ്; സൈന്യത്തിന് സല്യൂട്ട്
പഹൽഗാം ഭീകരാക്രമണത്തിൽ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ പങ്കെടുത്ത സൈനികരെ നടൻ പൃഥ്വിരാജ് സുകുമാരൻ അഭിനന്ദിച്ചു. ഭീകരവാദം ഏത് രൂപത്തിലായാലും ഇല്ലാതാകേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യൻ സൈന്യത്തിന് അദ്ദേഹം സല്യൂട്ട് നൽകുകയും ജയ്ഹിന്ദ് എന്ന് കുറിക്കുകയും ചെയ്തു

ഓപ്പറേഷന് സിന്ദൂര്: മസൂദ് അസ്ഹറിന് 10 കുടുംബാംഗങ്ങളെ നഷ്ട്ടമായി, ഖേദമില്ലെന്ന് അസർ
ഇന്ത്യന് സൈന്യം നടത്തിയ ഓപ്പറേഷന് സിന്ദൂരില് ജെയ്ഷെ മുഹമ്മദ് തലവന് മസൂദ് അസ്ഹറിന്്റെ പത്ത് കുടുംബാംഗങ്ങള് കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ചു. ഇതിന് പിന്നാലെ ഖേദമില്ലെന്നും നിരാശയില്ലെന്നും മസൂദ് അസര് പ്രസ്താവനയിറക്കി. അതേസമയം ഇന്ത്യ ആക്രമണം നിര്ത്തിയാല് തങ്ങളും ഒരു നടപടിയും സ്വീകരിക്കില്ലെന്ന് പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് അറിയിച്ചു.

സാധാരണക്കാരെ ആക്രമിച്ചിട്ടില്ല, ഭീകരര്ക്ക് മറുപടി നല്കി; ഓപ്പറേഷന് സിന്ദൂറിനെക്കുറിച്ച് രാജ്നാഥ് സിങ്
ഓപ്പറേഷന് സിന്ദൂറിലൂടെ ഇന്ത്യയുടെ ധീരതയും മാനവികതയും ലോകത്തിന് മുന്നില് കാണിച്ചു കൊടുത്തുവെന്ന് രാജ്നാഥ് സിങ്. ഭീകരവാദത്തിന് ശക്തമായ മറുപടി നല്കുകയാണ് ചെയ്തത്. ഇന്ത്യ നല്കിയത് കേവലം ഒരു പ്രത്യാക്രമണം മാത്രമല്ലെന്നും, ധാര്മ്മികമായ മറുപടി കൂടിയാണെന്നും രാജ്നാഥ് സിങ് അഭിപ്രായപ്പെട്ടു.