Indian army

ടെറിട്ടോറിയൽ ആർമിയിൽ 1426 ഒഴിവുകൾ; ഡിസംബർ 1 വരെ അപേക്ഷിക്കാം
ഇന്ത്യൻ ആർമി ടെറിട്ടോറിയൽ ആർമിയിലേക്ക് വിവിധ തസ്തികകളിലായി 1426 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കാം. ഡിസംബർ ഒന്നിന് മുൻപ് അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.

ഇന്ത്യൻ ആർമി ടെക്നിക്കൽ ഗ്രാജ്വേറ്റ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു
ഇന്ത്യൻ ആർമി 143-ാമത് ടെക്നിക്കൽ ഗ്രാജ്വേറ്റ് കോഴ്സിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. 2026 ജൂലൈയിൽ ആരംഭിക്കുന്ന കോഴ്സിലേക്ക് നവംബർ 6 വരെ അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് ഡെറാഡൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാദമിയിൽ പരിശീലനം നൽകും.

മോഹൻലാലിന് കരസേനയുടെ ആദരം; ദാദാസാഹേബ് ഫാൽക്കെ അവാർഡ് നേടിയതിനും ടെറിട്ടോറിയൽ ആർമിയിൽ 16 വർഷം പൂർത്തിയാക്കിയതിനും ബഹുമതി
ടെറിട്ടോറിയൽ ആർമിയിൽ 16 വർഷം പൂർത്തിയാക്കിയതിനും ദാദാസാഹേബ് ഫാൽക്കെ അവാർഡ് നേടിയതിനും മോഹൻലാലിന് കരസേനയുടെ ആദരം. കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദിയുമായി മോഹൻലാൽ കൂടിക്കാഴ്ച നടത്തി. സൈന്യവുമായി ബന്ധപ്പെട്ട് കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുമെന്നും മോഹൻലാൽ ഉറപ്പ് നൽകി.

പാകിസ്താൻ ഭീകരവാദം തുടർന്നാൽ ഭൂപടം മാറ്റേണ്ടിവരുമെന്ന് കരസേന മേധാവി
പാകിസ്താൻ ഭീകരവാദത്തെ പിന്തുണച്ചാൽ ശക്തമായ തിരിച്ചടി നൽകുമെന്ന് കരസേന മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി മുന്നറിയിപ്പ് നൽകി. ഭീകരവാദത്തിനെതിരെയാണ് ഇന്ത്യയുടെ പോരാട്ടമെന്നും അദ്ദേഹം വ്യക്തമാക്കി. ഓപ്പറേഷൻ സിന്ദൂറിൽ സ്വീകരിച്ച സംയമനം ഭാവിയിൽ ഉണ്ടാകില്ല എന്നും കരസേന മേധാവി മുന്നറിയിപ്പ് നൽകി.

ഷെല്ലാക്രമണത്തിൽ ദുരിതത്തിലായ കുടുംബങ്ങൾക്ക് സഹായവുമായി നാനാ പടേക്കർ
അതിർത്തി കടന്നുള്ള പാക് ഷെല്ലാക്രമണത്തിൽ ദുരിതത്തിലായ ഇന്ത്യൻ കുടുംബങ്ങൾക്ക് സഹായവുമായി നടൻ നാനാ പടേക്കർ. രജൗരി, പൂഞ്ച് ജില്ലകളിലെ 117 കുടുംബങ്ങൾക്ക് 42 ലക്ഷം രൂപയുടെ സഹായം നൽകി.'ഓപ്പറേഷൻ സിന്ദൂർ' സൈനിക നടപടിക്ക് ശേഷം വീടുകളും ഉപജീവനമാർഗ്ഗങ്ങളും നഷ്ടപ്പെട്ടവർക്കാണ് ഈ സഹായം നൽകിയത്.

ഇന്ത്യൻ ആർമിയിൽ ഡെന്റൽ ഡോക്ടർ നിയമനം: 30 ഒഴിവുകളിലേക്ക് അപേക്ഷിക്കാം
ഇന്ത്യൻ ആർമിയിൽ ഡെന്റൽ ഡോക്ടർമാരെ നിയമിക്കുന്നതിനുള്ള അറിയിപ്പ് പുറത്തിറങ്ങി. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് സെപ്റ്റംബർ 17 വരെ ഓൺലൈനായി അപേക്ഷിക്കാം. 30 ഒഴിവുകളിലേക്ക് അപേക്ഷിക്കാവുന്നതാണ്.

ഓപ്പറേഷൻ സിന്ദൂർ രാജ്യത്തിന് യശസ്സുയർത്തി; ഭീകരവാദത്തെ വെച്ചുപൊറുപ്പിക്കില്ലെന്ന് രാജ്നാഥ് സിംഗ്
ഓപ്പറേഷൻ സിന്ദൂർ രാജ്യത്തിന് യശസ്സുയർത്തിയെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് അഭിപ്രായപ്പെട്ടു. ലഷ്കറി തൊയ്ബ, ഹിസ്ബുൾ മുജാഹിദീൻ തുടങ്ങിയ ഭീകര സംഘടനകളുമായി ബന്ധപ്പെട്ട നൂറിലധികം ഭീകരവാദികൾ ഈ സൈനിക നടപടിയിൽ കൊല്ലപ്പെട്ടു. പാകിസ്താൻ ദുസ്സാഹസത്തിന് മുതിർന്നാൽ ഓപ്പറേഷൻ സിന്ദൂർ പുനരാരംഭിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

കാർഗിൽ വീരമൃത്യു വരിച്ച സൈനികർക്ക് ആദരാഞ്ജലി അർപ്പിച്ച് രാജ്നാഥ് സിംഗ്
കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച സൈനികർക്ക് രാജ്നാഥ് സിംഗ് ആദരാഞ്ജലികൾ അർപ്പിച്ചു. സൈന്യത്തിന്റെ ത്യാഗത്തിന്റെയും ദൃഢനിശ്ചയത്തിന്റെയും ഓർമ്മപ്പെടുത്തലാണ് ഈ ദിനമെന്ന് അദ്ദേഹം പറഞ്ഞു. സൈന്യത്തിന്റെ സേവനത്തിന് ഭാരതം എന്നും കടപ്പെട്ടിരിക്കുന്നുവെന്ന് പ്രതിരോധമന്ത്രി വ്യക്തമാക്കി.

കാർഗിൽ വിജയത്തിന് 26 വർഷം: രാജ്യം വിജയ് ദിവസ് ആചരിക്കുന്നു
കാർഗിൽ യുദ്ധവിജയത്തിന്റെ 26-ാം വാർഷികം രാജ്യം ഇന്ന് ആചരിക്കുന്നു. 1999 ജൂലൈ 26-നാണ് പാക് സൈന്യത്തെ ഇന്ത്യൻ സൈന്യം തുരത്തിയത്. 527 ഇന്ത്യൻ ജവാന്മാർ ഈ യുദ്ധത്തിൽ വീരമൃത്യു വരിച്ചു.

ഇന്ത്യൻ കരസേനയ്ക്ക് കരുത്തേകാൻ അപ്പാച്ചെ ഹെലികോപ്റ്ററുകൾ എത്തി
ഇന്ത്യൻ കരസേനയ്ക്ക് ആദ്യ ബാച്ച് അപ്പാച്ചെ ഹെലികോപ്റ്ററുകൾ ഹിൻഡൺ വ്യോമതാവളത്തിൽ എത്തി. 600 മില്യൺ ഡോളറിന്റെ കരാറിൻ്റെ ഭാഗമായി ആറ് എ.എച്ച്- 64 ഇ ഹെലികോപ്റ്ററുകളാണ് എത്തുന്നത്. ഈ ഹെലികോപ്റ്ററുകൾ ജോധ്പൂരിൽ വിന്യസിക്കും.

ഓപ്പറേഷൻ സിന്ദൂറിൻ്റെ ലോഗോ രൂപകൽപ്പന ചെയ്തത് സൈനികർ: വിവരങ്ങൾ പുറത്ത്
ഓപ്പറേഷൻ സിന്ദൂറിൻ്റെ ലോഗോ രൂപകൽപ്പന ചെയ്തത് ലഫ്റ്റനന്റ് ഹർഷ് ഗുപ്തയും ഹവിൽദാർ സുർവിന്ദർ സിംഗും ചേർന്നാണ്. സൈന്യം പുറത്തിറക്കിയ 'ബാച്ചീറ്റ്' മാസികയിലാണ് ഈ വിവരങ്ങൾ നൽകിയിരിക്കുന്നത്. പഹൽഗാം ഭീകരാക്രമണം മുതൽ ഓപ്പറേഷൻ സിന്ദൂർ വരെയുള്ള സൈനിക നടപടികൾ മാസികയിൽ വിശദമായി പ്രതിപാദിക്കുന്നു.

വീരമൃത്യു വരിച്ച സൈനികരുടെ ഭാര്യമാർക്ക് ആദരവുമായി പ്രീതി സിന്റ; നൽകിയത് ഒരു കോടി രൂപ
ഓപ്പറേഷൻ സിന്ദൂറിൽ വീരമൃത്യു വരിച്ച സൈനികരുടെ ഭാര്യമാർക്ക് ആദരവുമായി നടി പ്രീതി സിന്റ. സൈനിക വിധവകളെയും കുട്ടികളെയും സഹായിക്കാൻ 1.10 കോടി രൂപയാണ് സംഭാവന നൽകിയത്. ഇന്ത്യൻ ആർമിയുടെ സൗത്ത് വെസ്റ്റേൺ കമാൻഡിലെ ആർമി വൈവ്സ് വെൽഫെയർ അസോസിയേഷനാണ് താരം ഈ തുക നൽകിയത്. പഞ്ചാബ് കിംഗ്സിന്റെ സിഎസ്ആർ ഫണ്ടിൽ നിന്നുള്ള തുകയാണ് ഇതിനായി ഉപയോഗിച്ചത്.