INDIA

ഇന്ത്യ ഇന്റർനാഷണൽ മാസ്റ്റേഴ്സ് ടി20 കിരീടം ചൂടി
ഇന്റർനാഷണൽ മാസ്റ്റേഴ്സ് ടി20 ലീഗിൽ ഇന്ത്യ വിജയിച്ചു. വെസ്റ്റ് ഇൻഡീസിനെ ആറ് വിക്കറ്റിനാണ് ഇന്ത്യ തോൽപ്പിച്ചത്. അംബാട്ടി റായിഡുവിന്റെ 74 റൺസും സച്ചിൻ ടെണ്ടുൽക്കറുടെ 25 റൺസും ഇന്ത്യയുടെ വിജയത്തിൽ നിർണായകമായി.

ഇന്ത്യയിലെ ഇവി നിർമ്മാണം ജഗ്വാർ ലാൻഡ് റോവർ ഉപേക്ഷിച്ചു
കടുത്ത മത്സരത്തെ തുടർന്ന് ഇന്ത്യയിൽ വൈദ്യുത വാഹനങ്ങൾ നിർമ്മിക്കാനുള്ള പദ്ധതി ജഗ്വാർ ലാൻഡ് റോവർ ഉപേക്ഷിച്ചു. ടാറ്റ മോട്ടോഴ്സിന്റെ തമിഴ്നാട്ടിലെ പ്ലാന്റിൽ വാഹനങ്ങൾ നിർമ്മിക്കാനായിരുന്നു പദ്ധതി. വില-ഗുണനിലവാര ഘടകങ്ങൾ കണ്ടെത്താൻ കഴിയാത്തതാണ് പദ്ധതി ഉപേക്ഷിക്കാനുള്ള പ്രധാന കാരണം.

ഡൽഹിയിൽ ക്രിസ്ത്യൻ പള്ളിക്ക് നേരെ ആക്രമണം; രൂപക്കൂട് തകർത്തു
ഡൽഹിയിലെ മയൂർ വിഹാർ ഫേസ് വണ്ണിലുള്ള സെന്റ് മേരീസ് ചർച്ചിലെ രൂപക്കൂട് തകർക്കപ്പെട്ടു. ബൈക്കിലെത്തിയ യുവാവാണ് ആക്രമണം നടത്തിയത്. പരാതി നൽകാൻ പള്ളി അധികൃതർ താത്പര്യം കാണിച്ചില്ല.

88 കോടിയുടെ ലഹരിമരുന്ന് പിടികൂടി: നാലുപേർ അറസ്റ്റിൽ
ഇന്ത്യയിൽ വ്യാപകമായ ലഹരിവേട്ടയുടെ ഭാഗമായി 88 കോടി രൂപയുടെ മെത്താംഫെറ്റാമിൻ ഗുളികകൾ പിടികൂടി. ഇംഫാലിലും ഗുവാഹത്തിലുമായി നടന്ന റെയ്ഡുകളിൽ നാലുപേരെ അറസ്റ്റ് ചെയ്തു. ഈ നടപടി ലഹരിമുക്ത ഭാരതം എന്ന കേന്ദ്ര സർക്കാർ പദ്ധതിക്ക് ആക്കം കൂട്ടുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അഭിപ്രായപ്പെട്ടു.

സ്റ്റാർലിങ്ക് ദേശീയ സുരക്ഷയ്ക്ക് ഭീഷണി: പ്രകാശ് കാരാട്ട്
സ്റ്റാർലിങ്കിന്റെ പ്രവർത്തനങ്ങൾ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് സിപിഐഎം പിബി അംഗം പ്രകാശ് കാരാട്ട്. കുത്തകവൽക്കരണത്തിനും ഇത് ഇടയാക്കുമെന്ന് അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. യുക്രെയിനിലെ സ്റ്റാർലിങ്കിന്റെ പ്രവർത്തനങ്ങൾ ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി.

യൂബർ കാരണം ഫ്ലൈറ്റ് മിസ്സായാൽ ഇനി നഷ്ടപരിഹാരം , ഒരു ട്രിപ്പിന് വെറും മൂന്ന് രൂപ അധികം .
യൂബർ ടാക്സിയിൽ വിമാനത്താവളത്തിലേക്കുള്ള യാത്രയിൽ ഫ്ലൈറ്റ് നഷ്ടമായാൽ 7500 രൂപ നഷ്ടപരിഹാരം. യാത്രക്കിടയിൽ അപകടം സംഭവിച്ചാൽ പതിനായിരം മുതൽ പത്തുലക്ഷം രൂപ വരെ ഇൻഷുറൻസ് പരിരക്ഷ. ഓരോ ട്രിപ്പിനും മൂന്ന് രൂപ അധികമായി നൽകിയാൽ ഈ പരിരക്ഷ ലഭിക്കും.

ഡബ്ല്യു പി എൽ ഫൈനൽ: ഡൽഹിക്ക് മുന്നിൽ 150 റൺസ് വിജയലക്ഷ്യം
ഡബ്ല്യു പി എൽ ഫൈനലിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ മുംബൈ ഇന്ത്യൻസ് 149 റൺസ് നേടി. ഹർമൻപ്രീത് കൗർ 44 ബോളിൽ നിന്ന് 66 റൺസ് നേടി. ഡൽഹിക്ക് വിജയിക്കാൻ 150 റൺസ് വേണം.

ഡബ്ല്യു പി എൽ ഫൈനൽ: മുംബൈ ഇന്ത്യൻസും ഡൽഹി ക്യാപിറ്റൽസും നേർക്കുനേർ
മുംബൈ ബ്രാബോൺ സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം. ഡൽഹി ക്യാപിറ്റൽസിന്റെ ക്യാപ്റ്റൻ മെഗ് ലാനിങ് മുംബൈ ഇന്ത്യൻസിനെയാണ് ബാറ്റിങ്ങിനയച്ചത്. ഇരു ടീമുകളിലും മലയാളി താരങ്ങളുണ്ട്.

ചെന്നൈയിൽ യുവതിയെ പശു കുത്തിയെറിഞ്ഞു; കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു
ചെന്നൈയിലെ കൊട്ടൂർ ബാലാജി നഗറിൽ കുട്ടിയുമായി നടന്നുപോകവെ യുവതിയെ പശു ആക്രമിച്ചു. പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിയുടെയും കുട്ടിയുടെയും ആരോഗ്യനില തൃപ്തികരമാണ്.

സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക്; എതിരാളികള് തന്നെ വഴിയൊരുക്കുന്നു
ഇലോൺ മസ്കിന്റെ സ്റ്റാർലിങ്ക് ഇന്റർനെറ്റ് സേവനം ഇന്ത്യയിൽ എത്തുന്നു. എയർടെലും റിലയൻസ് ജിയോയുമാണ് ഇതിന് വഴിയൊരുക്കുന്നത്. രാജ്യസുരക്ഷയ്ക്കും ഉപഭോക്തൃ സ്വകാര്യതയ്ക്കും ഭീഷണിയാകുമോ എന്ന ആശങ്കയും നിലനിൽക്കുന്നു.

ഹോളി ആഘോഷങ്ങൾക്കിടെ ഉത്തരേന്ത്യയിൽ അക്രമം: ബംഗാളിൽ വിദ്യാർത്ഥി കൊല്ലപ്പെട്ടു, ജാർഖണ്ഡിൽ സംഘർഷം
ഹോളി ആഘോഷങ്ങൾക്കിടെ ഉത്തരേന്ത്യയിൽ അക്രമസംഭവങ്ങൾ അരങ്ങേറി. ബംഗാളിൽ വിദ്യാർത്ഥി കൊല്ലപ്പെട്ടു, ജാർഖണ്ഡിൽ സമുദായങ്ങൾ തമ്മിൽ ഏറ്റുമുട്ടി. രാജസ്ഥാനിൽ യുവാവിനെ കൊലപ്പെടുത്തി.