India Weather

ഹെയ്ലി ഗുബ്ബി അഗ്നിപർവ്വത ചാരം; ഇന്ത്യക്ക് ആശ്വാസം, 7.30 ഓടെ രാജ്യം വിടുമെന്ന് റിപ്പോർട്ട്
നിവ ലേഖകൻ
എത്യോപ്യയിലെ ഹെയ്ലി ഗുബ്ബി അഗ്നിപർവ്വത സ്ഫോടനത്തെ തുടർന്നുള്ള ആശങ്കകൾ ഇന്ത്യയിൽ നിന്ന് അകലുന്നു. വൈകുന്നേരം 7.30 ഓടെ ചാരമേഘങ്ങൾ ഇന്ത്യയിൽ നിന്ന് പൂർണ്ണമായി ഒഴിഞ്ഞു പോകുമെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അഗ്നിപർവ്വത ചാരം വിമാന എൻജിനുകൾക്ക് തകരാറുണ്ടാക്കാൻ സാധ്യതയുള്ളതിനാൽ വിമാന കമ്പനികൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

മഹാരാഷ്ട്രയിൽ കനത്ത മഴ; 16 ജില്ലകളിൽ അതീവ ജാഗ്രതാ നിർദ്ദേശം
നിവ ലേഖകൻ
മഹാരാഷ്ട്രയിൽ കനത്ത മഴയെ തുടർന്ന് 16 ജില്ലകളിൽ സ്ഥിതിഗതികൾ രൂക്ഷമായി. സംസ്ഥാനത്ത് ആകെ 6 പേർ മരിക്കുകയും 6 പേരെ കാണാതാവുകയും ചെയ്തു. മുംബൈയിലും പരിസര പ്രദേശങ്ങളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു.