ഇന്ത്യയ്ക്കെതിരായ ടി20 പരമ്പര ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ ഇംഗ്ലണ്ട് പേസർ സാഖിബ് മഹമൂദിന് ഇന്ത്യൻ വിസ ലഭിച്ചിട്ടില്ല. പാകിസ്ഥാൻ വംശജനായതിനാലാണ് വിസ അനുവദിക്കാൻ വൈകുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വിസ ലഭിക്കാത്തത് ഇംഗ്ലണ്ട് ടീമിന് കനത്ത തിരിച്ചടിയാണ്.