India vs Australia

ഓസീസിനെതിരായ മത്സരത്തിൽ ശിവം ദുബെയോട് ദേഷ്യപ്പെട്ട് സൂര്യകുമാർ യാദവ്; വീഡിയോ വൈറൽ
ഓസ്ട്രേലിയക്കെതിരായ നാലാം ട്വന്റി 20 മത്സരത്തിൽ ശിവം ദുബെയോട് ദേഷ്യപ്പെടുന്ന സൂര്യകുമാർ യാദവിൻ്റെ ചിത്രങ്ങൾ ശ്രദ്ധ നേടുന്നു. മത്സരത്തിൽ ഇന്ത്യ 48 റൺസിന് വിജയിച്ചു. അഞ്ച് മത്സര പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലെത്തി.

ഓസീസിനെ തകർത്ത് ഇന്ത്യ; പരമ്പരയിൽ 2-1ന് മുന്നിൽ
ഗോൾഡ്കോസ്റ്റിൽ നടന്ന ടി20 പരമ്പരയിലെ നാലാം മത്സരത്തിൽ ഓസ്ട്രേലിയയെ 48 റൺസിന് തകർത്ത് ഇന്ത്യ. ഇന്ത്യ ഉയർത്തിയ 168 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ 119 റൺസിന് ഓൾഔട്ടായി. അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലെത്തി.

ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് തോൽവി; 7 വിക്കറ്റിന് ഓസീസ് വിജയം
ഓസ്ട്രേലിയക്കെതിരായ ഏകദിന ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യക്ക് തോൽവി. പെർത്തിൽ നടന്ന മത്സരത്തിൽ 7 വിക്കറ്റിനാണ് ഓസ്ട്രേലിയ വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 9 വിക്കറ്റ് നഷ്ടത്തിൽ 136 റൺസെടുത്തു.

വനിതാ ലോകകപ്പ്: ഓസ്ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് 331 റൺസ് വിജയലക്ഷ്യം
വനിതാ ലോകകപ്പിൽ ഓസ്ട്രേലിയക്കെതിരെ ഇന്ത്യ 331 റൺസ് വിജയലക്ഷ്യം ഉയർത്തി. ഓപ്പണർമാരായ പ്രതിക റാവലും സ്മൃതി മന്ദാനയും അർധ സെഞ്ചുറി നേടി തിളങ്ങി. 48.5 ഓവറിൽ 330 റൺസിന് ഇന്ത്യ ഓൾ ഔട്ടായി.

സഞ്ജുവിനെ തഴഞ്ഞതിൽ വിമർശനവുമായി മുഹമ്മദ് കൈഫ്
ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിൽ സഞ്ജു സാംസണിനെ ടീമിൽ ഉൾപ്പെടുത്താത്തതിൽ മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫിന്റെ വിമർശനം. സഞ്ജുവിനെ ഒഴിവാക്കിയത് തെറ്റായ തീരുമാനമാണെന്നും മധ്യനിരയിൽ അദ്ദേഹം കൂടുതൽ വിശ്വസ്തനായ കളിക്കാരനാണെന്നും കൈഫ് പറയുന്നു. സ്പിന്നർമാർക്കെതിരെ സാംസണിന്റെ പ്രകടനം മികച്ചതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഓസ്ട്രേലിയക്കെതിരെ സെഞ്ച്വറി നേടി സ്മൃതി മന്ദാന; നിരവധി റെക്കോർഡുകൾ സ്വന്തമാക്കി
ഓസ്ട്രേലിയക്കെതിരായ ഏകദിന മത്സരത്തിൽ സ്മൃതി മന്ദാന സെഞ്ച്വറി നേടിയതോടെ നിരവധി റെക്കോർഡുകൾ സ്വന്തമാക്കി. 49.5 ഓവറിൽ ഇന്ത്യൻ വനിതാ ടീം 292 റൺസ് നേടി. ഓസ്ട്രേലിയക്കെതിരെ ഏറ്റവും കൂടുതൽ ഏകദിന സെഞ്ച്വറികൾ നേടിയ ഏഷ്യൻ വനിതാ താരം എന്ന റെക്കോർഡും സ്മൃതി മന്ദാന സ്വന്തമാക്കി.

ഓസ്ട്രേലിയക്കെതിരെ സ്മൃതി മന്ദാനയുടെ സെഞ്ചുറി; ഇന്ത്യക്ക് 292 റണ്സ്
ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തില് ഇന്ത്യന് വനിതകള് 292 റണ്സ് നേടി. സ്മൃതി മന്ദാനയുടെ സെഞ്ചുറി ഇന്നിങ്സാണ് ഇന്ത്യയ്ക്ക് നിര്ണായകമായത്. 91 ബോളില് 117 റണ്സ് ആണ് സ്മൃതി നേടിയത്.

ചാമ്പ്യൻസ് ട്രോഫി സെമി: ഇന്ത്യക്ക് 265 റൺസ് വിജയലക്ഷ്യം
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്ട്രേലിയ 264 റൺസിന് ഓൾ ഔട്ടായി. സ്റ്റീവ് സ്മിത്ത് (73), അലക്സ് കാരി (61) എന്നിവർ മികച്ച പ്രകടനം കാഴ്ചവച്ചു. ഇന്ത്യയ്ക്കായി മുഹമ്മദ് ഷമി മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.

സ്റ്റീവ് സ്മിത്തിന്റെ 10,000 റൺസ് നേട്ടം നഷ്ടമായി; ഇന്ത്യ നേരിയ ലീഡ് നേടി
ഇന്ത്യ-ഓസ്ട്രേലിയ അവസാന ടെസ്റ്റിന്റെ രണ്ടാം ദിനം സമാപിച്ചു. ഇന്ത്യ 4 റൺസ് ലീഡ് നേടി. സ്റ്റീവ് സ്മിത്ത് 10,000 ടെസ്റ്റ് റൺസ് നേട്ടത്തിന് 5 റൺസ് അകലെ പുറത്തായി.

സിഡ്നി ടെസ്റ്റ്: ഇന്ത്യൻ ബോളർമാർ തിളങ്ങി; രണ്ടാം ഇന്നിങ്സിൽ പന്തിന്റെ വെടിക്കെട്ട്
സിഡ്നി ടെസ്റ്റിൽ ഇന്ത്യ-ഓസ്ട്രേലിയ പോരാട്ടം തുടരുന്നു. ആദ്യ ഇന്നിങ്സിൽ ഇന്ത്യക്ക് 4 റൺസ് ലീഡ്. രണ്ടാം ഇന്നിങ്സിൽ ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തിൽ 131 റൺസ്. ഋഷഭ് പന്തിന്റെ വേഗതയേറിയ അർധസെഞ്ചുറി ഇന്ത്യയ്ക്ക് ആശ്വാസം.

സിഡ്നി ടെസ്റ്റിൽ ഇന്ത്യക്ക് തകർച്ച; 185 റൺസിന് പുറത്ത്
സിഡ്നി ടെസ്റ്റിൽ ഇന്ത്യ 185 റൺസിന് പുറത്തായി. ഓസ്ട്രേലിയൻ ബോളർമാർ മികച്ച പ്രകടനം കാഴ്ചവെച്ചു. മറുപടി ബാറ്റിങ്ങിൽ ഓസ്ട്രേലിയ 9/1 എന്ന നിലയിൽ.

സിഡ്നി ടെസ്റ്റിൽ ഇന്ത്യയെ നയിക്കാൻ ജസ്പ്രീത് ബുംറ; രോഹിത് ശർമ വിട്ടുനിൽക്കുന്നു
ബോർഡർ ഗവാസ്കർ ട്രോഫി ടൂർണമെൻ്റിലെ അഞ്ചാം ടെസ്റ്റിൽ ഇന്ത്യയെ നയിക്കാൻ ജസ്പ്രീത് ബുംറയ്ക്ക് അവസരം. സിഡ്നിയിൽ നടക്കുന്ന മത്സരത്തിൽ രോഹിത് ശർമ പങ്കെടുക്കില്ല. നിലവിൽ പരമ്പരയിൽ ഓസ്ട്രേലിയ 2-1ന് മുന്നിൽ.