India Visa

Karnataka High Court

ഇന്ത്യയിൽ തുടരാൻ അനുമതി തേടി പാക് പൗരന്മാരായ കുട്ടികൾ ഹൈക്കോടതിയിൽ

നിവ ലേഖകൻ

അട്ടാരി അതിർത്തി വഴി പാകിസ്ഥാനിലേക്ക് പോകാൻ കഴിയാതെ വന്നതോടെ മൂന്ന് പാക് പൗരന്മാരായ പ്രായപൂർത്തിയാകാത്ത കുട്ടികൾ കർണാടക ഹൈക്കോടതിയെ സമീപിച്ചു. ഇന്ത്യയിൽ തുടരാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇവർ കോടതിയിൽ ഹർജി നൽകിയത്. മൈസൂരു സ്വദേശിയായ റൻഷ ജഹാൻ്റെയും പാക് പൗരനായ മുഹമ്മദ് ഫാറൂഖിൻ്റെയും മക്കളാണിവർ. ഇവർക്ക് ജൂൺ 18 വരെ ഇന്ത്യയിൽ താമസിക്കാൻ അനുമതിയുണ്ടായിരുന്നു, എന്നാൽ പഹൽഗാം ആക്രമണത്തെ തുടർന്ന് നേരത്തെ മടങ്ങാൻ ആവശ്യപ്പെടുകയായിരുന്നു.