India Post

ഡിജിറ്റൽ യുഗത്തിൽ തപാൽ വകുപ്പിന്റെ പുതിയ ചുവടുവയ്പ്പ്; ഡിജിപിൻ സംവിധാനം
തപാൽ വകുപ്പ് പുതിയ ഡിജിറ്റൽ വിലാസ സംവിധാനമായ ഡിജിപിൻ പുറത്തിറക്കി. ഇത് ഉപയോഗിച്ച് മേൽവിലാസം കൃത്യമായി കണ്ടെത്താനാകും. 10 അക്കങ്ങളുള്ള ഈ കോഡ്, കൊറിയറുകളും പോസ്റ്റൽ സർവീസുകളും കൃത്യമായി എത്തിക്കാൻ സഹായിക്കുന്നു. അടിയന്തര സാഹചര്യങ്ങളിൽ പൊലീസിനും ഫയർഫോഴ്സിനും ആംബുലൻസിനുമെല്ലാം വേഗത്തിൽ സ്ഥലത്ത് എത്താൻ ഈ സംവിധാനം സഹായകമാകും.

ഇന്ത്യ പോസ്റ്റ് ജിഡിഎസ് മെറിറ്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
ഇന്ത്യ പോസ്റ്റിന്റെ ഗ്രാമീൺ ഡാക് സേവക് തസ്തികകളിലേക്കുള്ള മെറിറ്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. 22 സംസ്ഥാനങ്ങളിലെ ഉദ്യോഗാർത്ഥികളുടെ പട്ടികയാണ് പുറത്തുവിട്ടത്. പത്താം ക്ലാസ് പരീക്ഷയിലെ മാർക്കിന്റെ അടിസ്ഥാനത്തിലാണ് മെറിറ്റ് ലിസ്റ്റ്.

പോസ്റ്റ് ഓഫീസുകളിൽ നിന്നും ആധാർ പുതുക്കാം; സേവനം ലഭ്യമാക്കി തപാൽ വകുപ്പ്
പത്ത് വർഷത്തിലൊരിക്കൽ ആധാർ പുതുക്കണമെന്ന് യുഐഡിഎഐ നിർദേശിച്ചിട്ടുണ്ട്. ഇപ്പോൾ പോസ്റ്റ് ഓഫീസുകളിൽ നിന്നും ആധാർ പുതുക്കാനുള്ള സൗകര്യം ലഭ്യമാണ്. തപാൽ വകുപ്പ് 13,352 ആധാർ എൻറോൾമെന്റ്, അപ്ഡേറ്റ് കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്.