India Pakistan

ഓപ്പറേഷൻ സിന്ദൂർ തുടരുന്നു; ഭീകരതയ്ക്കെതിരെ രാജ്യം ഒറ്റക്കെട്ടെന്ന് കേന്ദ്രം
ഓപ്പറേഷൻ സിന്ദൂർ ഇപ്പോഴും തുടരുകയാണെന്നും അതിനാൽ പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്കെല്ലാം ഉത്തരം നൽകാൻ കഴിയില്ലെന്നും കേന്ദ്രസർക്കാർ അറിയിച്ചു. ഓപ്പറേഷൻ സിന്ദൂറിൽ നൂറിലധികം ഭീകരർ കൊല്ലപ്പെട്ടതായി കേന്ദ്രം വ്യക്തമാക്കി. പാകിസ്താൻ ആക്രമണം തുടർന്നാൽ തിരിച്ചടിക്കുമെന്നും കേന്ദ്രം മുന്നറിയിപ്പ് നൽകി.

അതിർത്തിയിൽ പാക് പ്രകോപനം; ജാഗ്രതാ നിർദ്ദേശവുമായി കേന്ദ്രം
നിയന്ത്രണരേഖയിലെ സ്ഥിതിഗതികൾ സൈന്യം സൂക്ഷ്മമായി നിരീക്ഷിക്കുന്നു. പാക് പ്രകോപനത്തെ തുടർന്ന് അതിർത്തിയിൽ ജാഗ്രത പാലിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി. അഞ്ച് അതിർത്തി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകി, ജമ്മു, ശ്രീനഗർ വിമാനത്താവളങ്ങളിൽ നിന്നുള്ള യാത്രാവിമാന സർവീസുകൾ നിർത്തിവെച്ചു.

നിയന്ത്രണ രേഖയിൽ വീണ്ടും വെടിവെപ്പ്; പാകിസ്താനു തിരിച്ചടി നൽകി ഇന്ത്യ
ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിൽ പാകിസ്താൻ വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ചു. തുടർച്ചയായ മൂന്നാം ദിവസമാണ് വെടിവെപ്പ്. ഇന്ത്യൻ സേന ശക്തമായി തിരിച്ചടിച്ചു.

പാകിസ്ഥാനിലേക്ക് ഒരു തുള്ളി വെള്ളവും പോകില്ല; സിന്ധു നദീജല കരാർ മരവിപ്പിച്ച് ഇന്ത്യ
പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാനുമായുള്ള സിന്ധു നദീജല കരാർ ഇന്ത്യ മരവിപ്പിച്ചു. പാകിസ്ഥാനിലേക്ക് ഒരു തുള്ളി വെള്ളം പോലും എത്തില്ലെന്ന് കേന്ദ്ര ജലവകുപ്പ് മന്ത്രി പ്രഖ്യാപിച്ചു. ഹ്രസ്വകാല, ദീർഘകാല നടപടികൾക്ക് പുറമേ അടിയന്തര നടപടികളും സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

പഹൽഗാം ആക്രമണം: ഇന്ത്യയും പാകിസ്താനും സംയമനം പാലിക്കണമെന്ന് ഐക്യരാഷ്ട്രസഭ
പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയും പാകിസ്താനും പരമാവധി സംയമനം പാലിക്കണമെന്ന് ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടു. ഭീകരാക്രമണത്തിന് പിന്നിൽ പാകിസ്താൻ ഭീകരരാണെന്ന് ജമ്മു കശ്മീർ പോലീസ് സ്ഥിരീകരിച്ചു. ഇന്ത്യ വിവിധ രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികളെ വിളിച്ചുവരുത്തി പാകിസ്താന്റെ പങ്ക് വിശദീകരിച്ചു.