ചൊവ്വാഴ്ച നവി മുംബൈയിലെ ഡി വൈ പാട്ടീൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സച്ചിൻ ടെണ്ടുൽക്കർ 21 പന്തിൽ നിന്ന് 34 റൺസ് നേടി. അഞ്ച് ഫോറുകളും ഒരു സിക്സറും ഉൾപ്പെടെയായിരുന്നു സച്ചിന്റെ പ്രകടനം. ഇംഗ്ലണ്ട് മാസ്റ്റേഴ്സിനെതിരെ ഇന്ത്യ മാസ്റ്റേഴ്സ് 9 വിക്കറ്റിന് ജയിച്ചു.