INDIA GATE

India Gate renaming

ഇന്ത്യ ഗേറ്റിന്റെ പേര് ‘ഭാരത് മാത ദ്വാർ’ ആക്കണം: പ്രധാനമന്ത്രിക്ക് കത്തയച്ച് ബിജെപി നേതാവ്

Anjana

ബിജെപി ന്യൂനപക്ഷ മോർച്ചയുടെ ദേശീയ പ്രസിഡന്റ് ജമാൽ സിദ്ദിഖി, ഇന്ത്യ ഗേറ്റിന്റെ പേര് 'ഭാരത് മാത ദ്വാർ' എന്നാക്കി മാറ്റണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. കൊളോണിയൽ അവശിഷ്ടങ്ങൾ നീക്കം ചെയ്ത് ഇന്ത്യൻ സാംസ്കാരിക മൂല്യങ്ങൾ പ്രതിഫലിപ്പിക്കുന്ന തരത്തിൽ സ്ഥലങ്ങളുടെയും സ്ഥാപനങ്ങളുടെയും പേരുകൾ മാറ്റണമെന്നാണ് ആവശ്യം. ഈ നീക്കം രാജ്യത്തിന്റെ സാംസ്കാരിക പൈതൃകത്തെ ഉയർത്തിപ്പിടിക്കുമെന്ന് പ്രതീക്ഷിക്കുന്നു.