India-China Relations

അരുണാചൽ സ്വദേശിയെ തടഞ്ഞ സംഭവം; ചൈനയ്ക്ക് കടുത്ത പ്രതിഷേധം അറിയിച്ച് ഇന്ത്യ
അരുണാചൽ പ്രദേശ് സ്വദേശിനിയെ ഷാങ്ഹായ് വിമാനത്താവളത്തിൽ തടഞ്ഞ സംഭവത്തിൽ ഇന്ത്യ ചൈനയ്ക്ക് ശക്തമായ പ്രതിഷേധം അറിയിച്ചു. ഇന്ത്യൻ പാസ്പോർട്ട് അസാധുവാണെന്ന് ആരോപിച്ചായിരുന്നു യുവതിയെ 18 മണിക്കൂറോളം തടഞ്ഞത്. ഷാങ്ഹായ് ഇന്ത്യൻ കോൺസുലേറ്റിലെ ഉദ്യോഗസ്ഥർ എത്തിയാണ് ഇവരെ മോചിപ്പിച്ചത്.

അമേരിക്കയുടെ ഇരട്ടത്താപ്പ്: ഇന്ത്യയും ചൈനയും ഒരുമിച്ച് ചെറുക്കണമെന്ന് ചൈനീസ് അംബാസഡർ
ചൈനീസ് അംബാസഡർ സൂ ഫെയ്ഹോങ്, അമേരിക്കയുടെ ഇരട്ടത്താപ്പുള്ള നികുതിക്കെതിരെ രംഗത്ത്. ഇത് അന്യായവും യുക്തിരഹിതവുമാണെന്ന് അദ്ദേഹം പറഞ്ഞു. സാമ്പത്തിക ബന്ധങ്ങൾ ശക്തിപ്പെടുത്തി വെല്ലുവിളികളെ സംയുക്തമായി നേരിടാൻ ഇന്ത്യയും ചൈനയും തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വാങ് യി ഇന്ത്യയിൽ; അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തും
ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി ഇന്ത്യ സന്ദർശിക്കുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. 24-മത് ഇന്തോ-ചൈന പ്രത്യേക പ്രതിനിധി യോഗത്തിലും വാങ് യി പങ്കെടുക്കും.

ഇന്ത്യ-ചൈന അതിർത്തിയിൽ പെട്രോളിംഗ് പുനരാരംഭിക്കുന്നു; സൈനിക പിന്മാറ്റം പൂർത്തിയായി
ഇന്ത്യ-ചൈന അതിർത്തിയിലെ ഡെപ്സാങിലും ഡെംചോകിലും സൈനിക പിന്മാറ്റം പൂർത്തിയായി. ഇന്ന് മുതൽ ഈ മേഖലകളിൽ പെട്രോളിംഗ് നടപടികൾ ആരംഭിക്കും. സൈനികരുടെ എണ്ണം ഇരുരാജ്യങ്ങളും പരസ്പരം കൈമാറുമെന്നും കരസേന അറിയിച്ചു.

ഇന്ത്യ-ചൈന അതിർത്തിയിൽ സൈനിക പിന്മാറ്റം പൂർത്തിയായി; പട്രോളിങ് പുനഃരാരംഭിക്കാൻ ഒരുങ്ങി
ഇന്ത്യ-ചൈന അതിർത്തിയിലെ സൈനിക പിന്മാറ്റം പൂർത്തിയായതായി പ്രതിരോധവൃത്തങ്ങൾ അറിയിച്ചു. ഡെപ്സാങ്ങിലും ഡെംചോക്കിലുമാണ് സൈനിക പിന്മാറ്റം നടത്തിയത്. നാളെ പട്രോളിങ് പുനഃരാരംഭിക്കാനാണ് നീക്കം.

ബ്രിക്സ് ഉച്ചകോടിയില് മോദി-ഷി ജിന്പിങ് കൂടിക്കാഴ്ച; അതിര്ത്തി സമാധാനത്തിന് മുന്ഗണന
ബ്രിക്സ് ഉച്ചകോടിയില് പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്പിങ്ങും കൂടിക്കാഴ്ച നടത്തി. അതിര്ത്തി സമാധാനത്തിന് മുന്ഗണന നല്കണമെന്ന് മോദി ആവശ്യപ്പെട്ടു. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തണമെന്ന് ഷി ജിന്പിങ് പറഞ്ഞു.