INDIA Alliance

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ വിമർശനവുമായി ഇന്ത്യാ സഖ്യം
വോട്ടർ പട്ടിക ക്രമക്കേട് ആരോപണത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിച്ച് ഇന്ത്യാ സഖ്യം. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാഷ്ട്രീയ പാർട്ടികളോട് ചോദ്യങ്ങൾ ചോദിക്കുകയാണെന്നും, സുപ്രീം കോടതി ഉത്തരവിനെക്കുറിച്ച് വിശദീകരിക്കാൻ തയ്യാറാകുന്നില്ലെന്നും ആരോപണം. കമ്മീഷൻ പ്രതിപക്ഷ പാർട്ടികൾക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്നും നേതാക്കൾ ആരോപിച്ചു.

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഇംപീച്ച്മെൻ്റിനൊരുങ്ങി ഇന്ത്യ മുന്നണി
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഇംപീച്ച്മെൻ്റ് നടപടികളുമായി മുന്നോട്ട് പോകാൻ ഇന്ത്യ മുന്നണി. പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നത്. വോട്ട് ചോർച്ച ആരോപണത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷനെ പ്രതിരോധത്തിലാക്കുക എന്നതാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യം.

വോട്ടർപട്ടിക ക്രമക്കേട്; തുടർനടപടികൾ ചർച്ച ചെയ്യാൻ കോൺഗ്രസ് ഇന്ന് പ്രത്യേക യോഗം ചേരും
രാഹുൽ ഗാന്ധി ഉയർത്തിയ വോട്ടർപട്ടിക ക്രമക്കേടിൽ തുടർനടപടികൾ ചർച്ച ചെയ്യാൻ കോൺഗ്രസ് ഇന്ന് പ്രത്യേക യോഗം ചേരും. വൈകിട്ട് 4.30-ന് എഐസിസി ആസ്ഥാനത്താണ് യോഗം. സംസ്ഥാനങ്ങളിലേക്ക് കൂടി പ്രതിഷേധം ശക്തമാക്കാനാണ് ഇന്ത്യ മുന്നണിയുടെ തീരുമാനം.

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്: എൻഡിഎ സ്ഥാനാർത്ഥി നിർണയ ചർച്ചകൾ സജീവം; പ്രതിപക്ഷവും മത്സര രംഗത്ത്
ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ എൻഡിഎയും ഇന്ത്യ മുന്നണിയും സ്ഥാനാർത്ഥി നിർണയ ചർച്ചകൾ സജീവമാക്കി. എൻഡിഎയിൽ നിന്ന് പാർലമെന്ററി പരിചയമുള്ള നേതാവിനെ പരിഗണിക്കുമ്പോൾ, ബിജെപി നേതാക്കളുടെ പേരുകൾ സജീവമായി കേൾക്കുന്നു. ഇന്ത്യാ സഖ്യം പൊതു സ്ഥാനാർത്ഥിയെ നിർത്തി മത്സരം ശക്തമാക്കാൻ ഒരുങ്ങുകയാണ്.

ഇന്ത്യ സഖ്യ യോഗം പൂർത്തിയായി; പ്രധാന വിഷയങ്ങളിൽ ചർച്ചകൾ
ഇന്ത്യ സഖ്യ യോഗം ഇന്ന് വൈകീട്ട് പൂർത്തിയായി. ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ യോഗത്തിൽ 24 പാർട്ടികൾ പങ്കെടുത്തു. പാർലമെന്റിൽ ഉന്നയിക്കേണ്ട പ്രധാന വിഷയങ്ങളിൽ യോഗം തീരുമാനമെടുത്തു.

ഇന്ന് ഇന്ത്യാ മുന്നണി യോഗം; തൃണമൂൽ കോൺഗ്രസും ആം ആദ്മി പാർട്ടിയും വിട്ടുനിൽക്കും
ഇന്ത്യാ മുന്നണി യോഗം ഇന്ന് വൈകിട്ട് ഏഴുമണിക്ക് ഓൺലൈനിൽ ചേരും. തൃണമൂൽ കോൺഗ്രസും ആം ആദ്മി പാർട്ടിയും യോഗത്തിൽ നിന്ന് വിട്ടുനിൽക്കും. പാർലമെൻറ് സമ്മേളനത്തിൽ ഉന്നയിക്കേണ്ട വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്യും.

വഖഫ് ഭേദഗതി ബില്ലിനെതിരെ ഇന്ത്യാ സഖ്യം ഒറ്റക്കെട്ട്
വഖഫ് ഭേദഗതി ബില്ലിനെ പാർലമെന്റിൽ എതിർക്കാൻ ഇന്ത്യാ സഖ്യം തീരുമാനിച്ചു. ബില്ലിനെ ഒറ്റക്കെട്ടായി എതിർക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പറഞ്ഞു. മോദി സർക്കാരിന്റെ ഭരണഘടനാ വിരുദ്ധ നീക്കങ്ങളെ പ്രതിരോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഡൽഹി തിരഞ്ഞെടുപ്പ് പരാജയം: ആം ആദ്മി പാർട്ടിയുടെ ഭാവി നീക്കങ്ങൾ
ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിനുശേഷം ആം ആദ്മി പാർട്ടി പ്രതിസന്ധിയിലാണ്. പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കാനും ഇന്ത്യൻ മുന്നണിയിൽ തുടരുന്നതിനെക്കുറിച്ച് തീരുമാനമെടുക്കാനും പാർട്ടി യോഗം ചേരും. അഴിമതി ആരോപണങ്ങളും പാർട്ടിയുടെ ഭാവിയിൽ ആശങ്കയുണ്ടാക്കുന്നു.

ഡൽഹി തിരഞ്ഞെടുപ്പ് ഫലം: ഒമർ അബ്ദുള്ള ഇന്ത്യാ സഖ്യത്തെ വിമർശിക്കുന്നു
ഡൽഹിയിൽ ബിജെപി വിജയിച്ചതിനെ തുടർന്ന് ഇന്ത്യാ സഖ്യത്തെ ഒമർ അബ്ദുള്ള വിമർശിച്ചു. കോൺഗ്രസിനെയും ആം ആദ്മി പാർട്ടിയെയും അദ്ദേഹം ട്രോളുകളിലൂടെ വിമർശിച്ചു. ഇന്ത്യാ സഖ്യത്തിന്റെ ഭാവി സംബന്ധിച്ച് അനിശ്ചിതത്വം വർദ്ധിക്കുകയാണ്.

ഇന്ത്യ മുന്നണിയിൽ വിജയ് ചേരണമെന്ന് കെ.എസ്. അഴഗിരി
വിജയ് ഇന്ത്യ മുന്നണിയിൽ ചേരണമെന്ന് തമിഴ്നാട് കോൺഗ്രസ് അധ്യക്ഷൻ കെ.എസ്. അഴഗിരി. ഹിന്ദുത്വ രാഷ്ട്രീയത്തിനും ജാതി വിവേചനത്തിനും എതിരായി പോരാടുന്ന വിജയ് മുന്നണിക്കൊപ്പം നിൽക്കണമെന്ന് അദ്ദേഹം പറഞ്ഞു. മുന്നണിയിൽ ചേരുന്ന കാര്യത്തിൽ അന്തിമ തീരുമാനം മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റേതാണ്.

ഈറോഡ് ഈസ്റ്റ് ഉപതെരഞ്ഞെടുപ്പ്: ഇന്ത്യ മുന്നണിയില് ആശയക്കുഴപ്പം; ഡിഎംകെ സീറ്റ് ഏറ്റെടുക്കുമോ?
തമിഴ്നാട്ടിലെ ഈറോഡ് ഈസ്റ്റ് മണ്ഡലത്തില് നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില് ഇന്ത്യ മുന്നണിയുടെ സ്ഥാനാര്ഥി നിര്ണയത്തില് ആശയക്കുഴപ്പം നിലനില്ക്കുന്നു. കോണ്ഗ്രസ് മത്സരിക്കുമോ എന്ന് അനിശ്ചിതത്വം നിലനില്ക്കെ, ഡിഎംകെ സീറ്റ് ഏറ്റെടുക്കുമെന്ന അഭ്യൂഹവും ശക്തമാണ്. പ്രതിപക്ഷ പാര്ട്ടികളുടെ നീക്കങ്ങളും വ്യക്തമായിട്ടില്ല.