India A

ഓസ്ട്രേലിയ എ ടീമിനെതിരെ രണ്ടാം ടെസ്റ്റിന് ഇറങ്ങും മുൻപേ ടീം വിട്ട് ശ്രേയസ് അയ്യർ
ഓസ്ട്രേലിയ എയ്ക്കെതിരായ രണ്ടാം ടെസ്റ്റ് ആരംഭിക്കുന്നതിന് തൊട്ടുമുന്പ് ടീം വിട്ട് ക്യാപ്റ്റൻ ശ്രേയസ് അയ്യർ. വ്യക്തിപരമായ കാരണങ്ങളാലാണ് താൻ പിന്മാറുന്നതെന്ന് ശ്രേയസ് അയ്യർ ബിസിസിഐയെ അറിയിച്ചു. ലഖ്നൗവിലാണ് ഓസ്ട്രേലിയ എയ്ക്കെതിരായ രണ്ടാം അനൗദ്യോഗിക ചതുർദിന ടെസ്റ്റ് മത്സരം നടക്കുന്നത്.

ദേവദത്ത് പടിക്കലിന്റെയും ധ്രുവ് ജുറെലിന്റെയും ബാറ്റിംഗ് മികവിൽ ഓസ്ട്രേലിയ എ ടീമിനെ സമനിലയിൽ തളച്ച് ഇന്ത്യ
ദേവദത്ത് പടിക്കലിന്റെയും ധ്രുവ് ജുറെലിന്റെയും ബാറ്റിംഗ് മികവിൽ ഓസ്ട്രേലിയ എ ടീമിനെതിരായ ആദ്യ ടെസ്റ്റ് സമനിലയിൽ അവസാനിച്ചു. മത്സരത്തിൽ പടിക്കൽ 150 റൺസും, ജുറെൽ 140 റൺസും നേടി. ലക്നോവിൽ നടന്ന മത്സരത്തിൽ ഇരു ടീമുകളും മികച്ച പ്രകടനം കാഴ്ചവെച്ചു.

ഏഷ്യാ കപ്പ് ടീമിൽ ഇടമില്ല; ഓസീസ് എ ടീമിനെതിരെ ഇന്ത്യ എ ടീമിനെ നയിക്കാൻ ശ്രേയസ് അയ്യർ
ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം നേടാൻ സാധിക്കാതെ പോയ ശ്രേയസ് അയ്യർ ഓസ്ട്രേലിയ എ ടീമിനെതിരായ ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യ എ ടീമിനെ നയിക്കാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നു. ബിസിസിഐ ഇതുവരെ പരമ്പരയ്ക്കുള്ള ടീമിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ശ്രേയസിനെ ക്യാപ്റ്റനായി പരിഗണിക്കാൻ സാധ്യതയുണ്ടെന്ന് ക്രിക്ക്ബസിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ പരമ്പരയിൽ രണ്ട് ഫോർ ഡേ റെഡ് ബോൾ മത്സരങ്ങളും മൂന്ന് ഏകദിന മത്സരങ്ങളും ഉണ്ടായിരിക്കും.

ഇന്ത്യ എ-ഓസ്ട്രേലിയ എ ടെസ്റ്റില് പന്ത് മാറ്റല് വിവാദം; നാടകീയ രംഗങ്ങള്
ഇന്ത്യ എ-ഓസ്ട്രേലിയ എ ടെസ്റ്റ് മത്സരത്തിന്റെ അവസാന ദിനം പന്ത് മാറ്റല് വിവാദം ഉടലെടുത്തു. ഇഷാന് കിഷാന് അമ്പയര്മാരുടെ തീരുമാനത്തെ ചോദ്യം ചെയ്തു. ഓസ്ട്രേലിയക്ക് 86 റണ്സ് വേണ്ടിയിരുന്ന സമയത്താണ് സംഭവം നടന്നത്.